UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ കുടുക്കിയത് കേരള പോലീസിന്റെ ‘സ്റ്റൂള്‍ പിജെന്‍’ ‘റീഡ് മെതേഡ്’ രീതികള്‍

കുറ്റവാളികളെ കൊണ്ട് ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ സത്യം പറയിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിലേക്ക് പോലീസ് എത്തിയത് ‘സ്റ്റൂള്‍ പിജെന്‍’ ‘റീഡ് മെതേഡ്’ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം തന്നെ പോലീസ് പിടികൂടിയ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള കുറ്റവാളികളെ കൊണ്ട് ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ സത്യം പറയിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്.

ഈ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ മാര്‍ച്ച് എട്ടിനാണ്, ഗൂഢാലോചന, ക്വട്ടേഷന്‍ എന്നിവ സംബന്ധിച്ച ആദ്യവിവരം പോലീസിന് ലഭിക്കുന്നത്. അന്നുതന്നെ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിരുന്നു. പിന്നീടാണ് പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അന്വേഷണ സംഘം നടപ്പിലാക്കിയത്.

ഇതിന്റെ ഭാഗമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ പുറത്തുള്ള മറ്റു പ്രതികള്‍ സംരക്ഷിക്കുമെന്ന സുനിലിന്റെ വിശ്വാസം തകര്‍ത്തു. കൂട്ടത്തില്‍ ‘സ്റ്റൂള്‍ പിജെന്‍’ മാര്‍ഗ്ഗങ്ങളും അവലംബിച്ചു. അതായത് പോലീസിന്റെ ഏജന്റുമാരായ തടവുപുള്ളികള്‍ സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിക്കുകയും ആ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പ്രതികളെ ചോദ്യം ചെയ്യാന്‍ ‘റീഡ് മെതേഡ്’ രീതിയാണ് ഉപയോഗിച്ചത്. സൗഹൃദഭാവത്തില്‍ പെരുമാറി പ്രതികകളെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കുന്ന ചോദ്യം ചെയ്യലാണ് ‘റീഡ് മെതേഡ്’. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരും കൂടി അടങ്ങിയ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ സുനിയും കൂട്ടുപ്രതികളും ദിലീപ് ഉള്‍പ്പടെയുള്ളവരുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തി.

കേസില്‍ പ്രതിഭാഗം മൂന്നുതവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത് ശാസ്ത്രീയാന്വേഷണ മാര്‍ഗങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍