UPDATES

സിനിമാ വാര്‍ത്തകള്‍

ഒരാള്‍ ചതിച്ചു, മറ്റൊരാള്‍ ഞാന്‍ നടിയായത് ഇഷ്ടപെടാതെ പിരിഞ്ഞു; ഐശ്വര്യ രാജേഷ് പ്രണയബന്ധങ്ങളെ കുറിച്ച്

ഇനി അങ്ങനെയൊന്ന് ജീവിതത്തില്‍ സംഭവിക്കില്ല

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്. മണിരത്‌നത്തിന്റെ ചിത്രം അടക്കം ഐശ്വര്യയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍ ഈ നടിയുടെ മാര്‍ക്കറ്റ് വാല്യു ഇനിയും ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ ചുവട് വച്ച് ഇന്ന് മുന്‍നിര നായികയായി മാറിയ തന്റെ ജീവിതത്തില്‍ സംഭവിച്ച രണ്ടു പ്രണയബന്ധങ്ങളെ കുറിച്ച് ഐശ്വര്യ രാജേഷ് ബിഹൈന്‍ഡ്‌വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തന്റെ ആദ്യപ്രണയം പ്ലസ് ടു പഠനകാലത്തായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. അയാള്‍ തന്നെ ചതിച്ചിട്ടു പോയി. പക്ഷേ ഇന്നിപ്പോള്‍ തന്റെ വളര്‍ച്ച കണ്ട് അയാള്‍ സ്വയം ശപിക്കുന്നുണ്ടായിരിക്കുമെന്നും ഐശ്വര്യ അഭിമുഖത്തില്‍ ചിരിയോടെ പറയുന്നു. രണ്ടാമത്തെ പ്രണയം ഡിഗ്രി പഠനകാലത്താണ്. കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാനയാളെ കണ്ടുമുട്ടുന്നത്. അഞ്ചാറു വര്‍ഷം ആ ബന്ധം തുടര്‍ന്നു. അതൊരു ശക്തമായ പ്രണയബന്ധമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ പിന്നീട് ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. രണ്ടുതരം കാഴ്ച്ചപ്പാടുകളായിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ ആ സമയത്ത് സിനിമയില്‍ വന്നിരുന്നു. അത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ആ ബന്ധവും തകര്‍ന്നു; ഐശ്വര്യ പറയുന്നു. അതിനുശേഷം പിന്നീട് ഒരു പ്രണയവും വേര്‍പിരിയലും ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ഐശ്വര്യ പറയുന്നു. തന്റെ മൂന്നാമത്തെ പ്രണയം ഉറപ്പായും എന്നന്നേക്കുമായി നിലനില്‍ക്കുന്നതായിരിക്കുമെന്ന വിശ്വാസവും ഐശ്യര്യ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

മുന്‍നിര നായികയായിരിക്കാം, പക്ഷേ ഞാനിപ്പോഴും വാടകവീട്ടിലാണു താമസിക്കുന്നത്; ഐശ്വര്യ രാജേഷ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍