UPDATES

സിനിമാ വാര്‍ത്തകള്‍

അത് ചെയ്തത് ദിലീപേട്ടനല്ലെങ്കില്‍ ആരോപണങ്ങള്‍ തിരിച്ചെടുക്കുമോ? നടി അനുശ്രീ ചോദിക്കുന്നു

താന്‍ സംഘിയാണെന്ന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അനുശ്രീ രംഗത്ത് വന്നു

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയില്‍ അംഗം അല്ലെന്നും, അത്തരം കൂട്ടായ്മകളില്‍ ഭഗമാകാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും നടി അനുശ്രീ. ‘വനിത കൂട്ടായ്മ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എന്നെങ്കിലും തനിയ്ക്ക് അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വനിതാ കൂട്ടായ്മയെ സഹായത്തിനായി സമീപിക്കാന്‍ മടിക്കില്ലെന്നും അനുശ്രീ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.

വനിതാക്കൂട്ടായ്മ തുടങ്ങിയപ്പോള്‍ മുന്നോട്ട് വച്ച ആശയത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി അനുഭവപ്പെട്ടിട്ടില്ല. അവര്‍ ദിലീപേട്ടനെതിരെ ഒരുപാട് ആരോപണങ്ങള്‍ പറഞ്ഞു. ഉറപ്പില്ലാത്തതും ഒരു തെളിവില്ലാത്തതുമായ കാര്യത്തിന് ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപേട്ടന്‍ നിരപരാധിയെന്ന് തെളിയുമ്പോള്‍ പിന്‍വലിക്കാന്‍ പറ്റുമോ? കൂട്ടായ്മകള്‍ ഉണ്ടാവട്ടെ വിഷയങ്ങള്‍ ചര്‍ച്ചയാവട്ടെ പക്ഷേ അതെല്ലാം പൊതു വേദികളില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. അവര്‍ കൂട്ടി ചേര്‍ത്തു.

എന്നാല്‍ താന്‍ സംഘിയാണെന്ന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അനുശ്രീ രംഗത്ത് വന്നു. ‘ഐതിഹ്യങ്ങള്‍ ഒന്നും വലുതായി അറിയില്ലെങ്കിലും ഞായറാഴ്ച എന്നും പോകുന്ന സ്ഥലമാണ് ബാലഗോകുലം. ഞാന്‍ കുട്ടികാലം മുതല്‍ക്കേ ശ്രീകൃഷ്ണ ജയന്തിക്കു ഒരുങ്ങിയിട്ടുണ്ട്. മുരുകനായും രാധയായും, പാര്‍വതിയായുമൊക്കെ വേഷം കെട്ടിയിട്ടുണ്ട്. സിനിമയില്‍ വന്നതിനു ശേഷം എനിക്ക് അതിനു കഴിയാതെ വന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഭാരതാംബയാകാം എന്ന് വിചാരിച്ചു. അതുകൊണ്ട് ഇനി എല്ലാ വര്‍ഷവും ഞാന്‍ തന്നെയായിരിക്കും ഭാരതാംബ.

എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയ ബോധമില്ലാത്ത ആളാണ്, ഞാന്‍ ഒരു പാര്‍ട്ടിയിലും പെടുന്ന വ്യക്തിയല്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏതു പാര്‍ട്ടിക്കാരുടെ പരിപാടിക്ക് വിളിച്ചാലും ഞാന്‍ ഫ്രീയായി പങ്കെടുക്കും. തന്റെ പിതാവ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും അമ്പലത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. അനുജന്‍ പണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അനുശ്രീ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.’

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍