UPDATES

സിനിമാ വാര്‍ത്തകള്‍

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; ഫ്‌ളവേഴ്‌സ്‌ ചാനലിനെതിരേ ഹണി റോസ്

ഇത്തരം നെറികെട്ട രീതി കാണിക്കരുത്

കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫ്‌ളവേഴ്‌സ്‌ ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തിയെ വിമര്‍ശിച്ച് അഭിനേത്രി ഹണി റോസ്. പ്രമോഷന്റെ പേരില്‍ രണ്ട് എപ്പിസോഡുകളായി ചിത്രീകരിച്ച പരിപാടിയില്‍ താന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ ഒരു വാക്കുപോലും ഉള്‍പ്പെടുത്താതെ മുഴുവന്‍ എഡിറ്റ് ചെയ്തു കളയുകയായിരുന്നു ചാനല്‍ എന്നാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ കഥാപാത്രം കൂടിയായ ഹണി ഫ്‌ളവേഴ്‌സിനെതിരേ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ലവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല.. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍