UPDATES

സിനിമാ വാര്‍ത്തകള്‍

തനിക്കെതിരെ സൈബര്‍ ആക്രമണം: നടി പാര്‍വതി പരാതി നല്‍കി

തന്നെ വ്യക്തിഹത്യ നടത്തിയതായ പരാതിയില്‍ കൊച്ചി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

മമ്മൂട്ടിയുടെ കസബയെന്ന സിനിമയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി സൈബര്‍ സെല്ലിന് പരാതി നല്‍കി. തന്നെ വ്യക്തിഹത്യ നടത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. കൊച്ചി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിനിടെയാണ് മമ്മൂട്ടി ചിത്രമായ കസബയെ പേരെടുത്ത് പറഞ്ഞ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ പാര്‍വതി വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വതി പറഞ്ഞത്.

എന്നാല്‍ ഈ പരാമര്‍ശത്തെ തുടര്‍ന്ന് സംഘടിതമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിയ്ക്ക് നേരെയുണ്ടായത്. പാര്‍വതി മമ്മൂട്ടിയെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ കൂട്ടായ ആക്രമണമാണ് ഉണ്ടായത്. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരുവ് ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വ്യക്തിപരമായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും നന്ദിയുണ്ടെന്ന് പാര്‍വതി മമ്മൂട്ടി ആരാധകരോട് തുറന്നടിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍