UPDATES

സിനിമ

ഫെമിനിച്ചി എന്ന് എംബ്രോയിഡറി ചെയ്‌തൊരു ബാഗ് എനിക്കുണ്ട്, അതിലൊരു ഒബ്‌സര്‍വേഷന്‍ ബുക്കും; പാര്‍വതി

ഒരു പ്രവിലേജ്ഡ് ആര്‍ട്ടിസ്റ്റായ തന്റെ അവസ്ഥ ഇതാണെങ്കില്‍ അങ്ങനെയല്ലാത്ത ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും കാര്യമെന്താവുമെന്നും പാര്‍വതി ചോദിക്കുന്നു

ഫെമിനിച്ചി എന്ന വിളിപ്പേര് ഏറെ കേട്ടയാളാണ് താനെങ്കിലും അതൊരു അപമാനമായി കരുതുന്നില്ലെന്ന് അഭിനേത്രി പാര്‍വതി. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കവെയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ഫെമിനിച്ചി എന്ന് എംബ്രോയിഡറി ചെയ്ത ബാഗ് തനിക്ക് പ്രിയപ്പെട്ടതാണെന്നും അതിനുള്ളില്‍ എപ്പോഴും ഒരു ഒബ്‌സര്‍വേഷന്‍ ബുക്ക് ഉണ്ടായിക്കുമെന്നും പാര്‍വതി പറയുന്നു. എന്റെ നിരീക്ഷണങ്ങളും ചിന്തകളും രസകരമായ കാര്യങ്ങളുമൊക്കെ എഴുതാനുള്ള ബുക്ക്. അങ്ങനെ എഴുതിയ പല ബുക്കുകള്‍ ഒരു പെട്ടിക്കുള്ളില്‍ സ്വകാര്യമായി സൂക്ഷിച്ചിട്ടുണ്ട്. അതിനൊരു പൂട്ടുമുണ്ട്; പാര്‍വതിയുടെ വാക്കുകള്‍.

താന്‍ ബോള്‍ഡ് ആണെന്നു പറയുന്നതുകൊണ്ട് യാതൊരു വികാരവുമില്ലാത്ത ജീവി എന്നാണ് തന്നെക്കുറിച്ച് പലരും ധരിക്കുന്നതെന്നും എന്നാല്‍ വളരെ സെന്‍സിറ്റീവ് ആയതും അടുപ്പമുള്ള ആളുകളുമായി പിണങ്ങിയാല്‍ ഉറക്കം പോലും നഷ്ടപ്പെടുന്നവളുമാണ് താനെന്നും പാര്‍വതി പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും വീട്ടുകാര്‍ ഉള്‍പ്പെടെ നല്‍കിയ പിന്തുണയും വിശ്വാസവും കരുത്തായതായും പാര്‍വതി പറയുന്നു. പലതും തുറന്നു പറഞ്ഞതിന്റെ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാലും ജോലി പോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കരുതെന്നും പാര്‍വതി വ്യക്തമാക്കുന്നു. കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം സിനിമയിലേക്കുള്ള വിളികള്‍ കുറഞ്ഞിരുന്നുവെന്നും പല വിജയ ചിത്രങ്ങളുടെയും ഭാഗമായ, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച, ഇനിയും അത്തരം റോളുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒരു പ്രവിലേജ്ഡ് ആര്‍ട്ടിസ്റ്റായ തന്റെ അവസ്ഥ ഇതാണെങ്കില്‍ അങ്ങനെയല്ലാത്ത ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും കാര്യമെന്താവുമെന്നും പാര്‍വതി ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍