UPDATES

സിനിമാ വാര്‍ത്തകള്‍

മകന്റെ ചികിത്സയ്ക്ക് താരസംഘടന സഹായിക്കില്ലേ? സേതുലക്ഷ്മി പ്രതികരിക്കുന്നു

ഏകദേശം ഒരു ലക്ഷം രൂപയെ ആയിട്ടൊള്ളുവെന്നും അഞ്ചു ലക്ഷമെങ്കിലും ആകാതെ സംഘടനയോട് പറയാന്‍ എനിക്ക് നാണക്കേടാണ്‌സേതുലക്ഷ്മി പറയുന്നു.

മകന്‍ കിഷോറിന് വൃക്ക മാറ്റിവയ്ക്കാന്‍ സഹായിക്കണമെന്ന നടി സേതുലക്ഷ്മിയുടെ അഭ്യര്‍ത്ഥന സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 10 വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം ക്ലേശമനുഭവിക്കുന്ന തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയില്‍  സഹായം വാഗ്ദാനം ചെയ്ത് സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അറിയേണ്ടത് താരസംഘടന അമ്മ സഹായിച്ചില്ലെ ? എന്നതായിരുന്നു.

എന്നാല്‍ എല്ലാവരുടെയും ചോദ്യത്തിനുള്ള സേതുയക്ഷ്മിയുടെ മറുപടി ഇങ്ങനെയാണ്. തന്റെ   സഹായഅഭ്യര്‍ഥനയുടെ ‘വാര്‍ത്ത കണ്ടിട്ട് നിരവധി പേര്‍ വിളിച്ചിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് താരസംഘടന സഹായിച്ചില്ലേ എന്നാണ്. സംഘടനയ്ക്ക് ഇതിനെ കുറിച്ച് നേരത്തെ അറിയാം. എന്നാല്‍ പെട്ടെന്ന് ഇത്രയും അധികം തുക വേണമെന്ന് പറഞ്ഞപ്പോള്‍ പ്രൊമോഷന്‍ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകന് വൃക്ക മാറ്റി വയ്ക്കാനും പിന്നീടുള്ള മറ്റ് ചെലവുകള്‍ക്കുമായി 40 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. താര സംഘടന എന്നെ സഹായിക്കും. പക്ഷേ, അങ്ങോട്ട് കയ്യും വീശി ചെന്നു പറയാനുള്ള മാനസികാവസ്ഥ എനിക്കില്ല. വൃക്ക വാങ്ങാനുള്ള പൈസ കുറച്ചെങ്കിലും ആയാല്‍ ഞാന്‍ സംഘടനയോട് പറയും. ബാക്കി നിങ്ങളൊന്ന് സഹായിക്കണമെന്ന്. ഇത് ഞാന്‍ അവരോട് പറഞ്ഞിട്ടുമുണ്ട്. അവര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്.’ സേതുലക്ഷ്മി പറഞ്ഞു.

വളരെ തുച്ഛമായ തുകയാണ് ഇതുവരെ കിട്ടിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ‘ആയിരം, ആയിരത്തിയഞ്ഞൂറ്…. അങ്ങനെ തുച്ഛമായ തുകയാണ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം രൂപയെ ആയിട്ടൊള്ളുവെന്നും അഞ്ചു ലക്ഷമെങ്കിലും ആകാതെ സംഘടനയോട് പറയാന്‍ എനിക്ക് നാണക്കേടാണ്‌ സേതുലക്ഷ്മി പറയുന്നു.

‘സിനിമയല്ലിത് ജീവിതം’ : സ്വന്തം മകന്റെ ജീവനു വേണ്ടി കണ്ണീരോടെ യാചിച്ച് സേതു ലക്ഷ്മി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍