UPDATES

സിനിമാ വാര്‍ത്തകള്‍

ചെറിയ മുടിക്കാരി പെണ്ണുങ്ങളെ അഭിനയിപ്പിക്കില്ലെന്ന് അടൂര്‍, അതിനുശേഷം രോഹിണി മുടി മുറിച്ചിട്ടില്ല

മുടി നീട്ടി തന്നെ നടക്കുകയാണ്, അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നു നടി രോഹിണി. എന്നാല്‍ ഇതേവരെ തനിക്കതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്നും പക്ഷേ അങ്ങനെയൊരു അവസരം പ്രതീക്ഷിക്കുകയാണെന്നും രോഹിണി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അടൂര്‍ സാറിന്റെ അടുത്ത് ഞാന്‍ കുറെ വട്ടം കെഞ്ചി നോക്കിയിട്ടുണ്ട്, സാര്‍ എനിക്കൊരു അവസരം തരുമോ എന്ന്. പക്ഷേ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം; രോഹിണി പറയുന്നു.

അടൂര്‍ നാലു പെണ്ണുങ്ങള്‍ എടുക്കുന്ന സമയത്ത് താന്‍ വീണ്ടും അവസരം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് അദ്ദേഹം പറഞ്ഞത്; ഞാന്‍ എന്റെ സിനിമയില്‍ ചെറിയ മുടിക്കാരി പെണ്ണുങ്ങളെ അഭിനിയിപ്പിക്കില്ല’ എന്നായിരുന്നു. തനിക്ക് ആ സമയത്ത് ഷോര്‍ട്ട് ഹെയര്‍ ആയിരുന്നുവെന്നും അങ്ങനെ ആ അവസരം നഷ്ടമായെന്നും രോഹിണി. പക്ഷേ, അതിനുശേഷം ഞാന്‍ മുടിമുറിച്ചിട്ടില്ല. നീട്ടി തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം; രോഹിണി പ്രതീക്ഷ നിലനിര്‍ത്തി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍