UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ രാജിക്കത്ത് വ്യാജം; മാതൃഭൂമിയ്‌ക്കെതിരെ എ എം എം എ

‘അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല.’

താരസംഘടനയായ എ എം എം എ യുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹൻലാൽ രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത അടിസ്ഥാന രഹിതം ആണെന്ന് എ എം എം എ. സംഘടനയിൽ ചേരി തിരിവില്ലെന്നും ഇത്തരം വാർത്തകൾ വിശ്വസിച്ചു അംഗങ്ങളാരും ആശങ്കപ്പെടരുതെന്നും എ എം എം എ യുടെ ഔദ്യോഗിക ഫെയ്സ്ബൂക് പേജിൽ ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

എ എം എ എ യുടെ കുറിപ്പിൽ തെറ്റായ വാർത്ത കൊടുത്ത മാതൃഭുമിയെയും വിമർശിച്ചു.”മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹൻലാലിനേയും അവർ കടന്ന് ആക്രമിച്ചിരിക്കുകയാണ്.”

അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. അംഗങ്ങൾ ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും എന്ന് കൂടി കൂട്ടി ചേർത്ത് കൊണ്ട് കുറിപ്പ് അവസാനിപ്പിച്ചു.

നേരത്തെ മാസ്റ്റർ പീസ്, ഇര , ഒരു പഴയ ബോംബ് കഥ സിനിമകളുടെ മോശം റിവ്യൂ തൊട്ടടുത്ത ദിവസം തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇര എന്ന സിനിമയുടെ ക്ലൈമാക്സ് അടക്കം വെളിപ്പെടുത്തുന്ന റിവ്യൂ ഓൺലൈനിൽ പബ്ലിഷ് ചെയ്തതിന്റെ പേരിലും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍