UPDATES

സിനിമ

അനിത ചേച്ചി തന്ന ധൈര്യമാണ് ആ കഥാപാത്രമാകാന്‍ എനിക്ക് കരുത്തായത്; അനു സിത്താര/ അഭിമുഖം

ഇനിയാണ് യഥാര്‍ത്ഥ വെല്ലുവിളി. അത് ജനങ്ങളുടെ അഭിപ്രായമാണ്

Avatar

വീണ

പ്രശസ്ത ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍, വി പി സത്യനായി ജയസൂര്യ വേഷമിടുമ്പോള്‍ സത്യന്റെ ഭാര്യ അനിതയായി എത്തുന്നത് അനു സിത്താരയാണ്. ബയോപിക്കുകളെ വിവാദങ്ങള്‍ പിന്തുടരുന്ന ഈ കാലത്ത് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ അവതരിക്കുക എന്ന വലിയ വെല്ലുവിളിയാണ് അനു സിത്താര ഏറ്റെടുത്തിരിക്കുന്നത്. ചിത്രം ഈ മാസം തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ വിശേഷങ്ങളെയും കഥാപാത്രത്തെ കുറിച്ച് അനു സിത്താര അഴിമുഖത്തോട് സംസാരിക്കുന്നു.

കഥാപാത്രത്തെ കുറിച്ച് ?
എല്ലാവര്‍ക്കും അറിയുന്ന പോലെ ക്യാപ്റ്റ്ന്‍ വി പി സത്യന്‍ എന്ന കായിക താരത്തെ കുറിച്ചുള്ള ചിത്രമാണ്. ജയസൂര്യയാണ് നായകന്‍. എന്റെ കഥാപാത്രത്തിന്റെ പേര് അനിതയെന്നാണ്. സത്യന്റെ ഭാര്യ. മൂന്ന് കാലഘട്ടങ്ങള്‍ ഉണ്ട്; വിദ്യാര്‍ത്ഥി, ഭാര്യ, അമ്മ എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രം.

ബയോ പിക് ആയതുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍?
കഥ കേട്ടയുടനെ സംവിധായകനോട് സംസാരിച്ചിട്ട് അനിതചേച്ചിയെ പോയി കണ്ടിരുന്നു. യഥാര്‍ത്ഥത്തിലുള്ള ഒരു കഥാപാത്രത്തെ ബിഗ് സ്‌ക്രീനില്‍ കൊണ്ടുവരുമ്പോള്‍ നമ്മള്‍ ആ കഥാപാത്ത്രതെ നന്നായി അറിഞ്ഞിരിക്കണമെന്ന് കരുതിയാണ് പോയത്. ചേച്ചിയെ കണ്ടപ്പോള്‍ എനിക്ക് ശരിക്കും കഥാപാത്രത്തെ മനസിലാകുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ചേച്ചിയോട് തന്നെ ചോദിച്ചു. ഞാന്‍ എന്താ ചെയ്യേണ്ടത് എന്ന്. അനു ധൈര്യമായി ചെയ്‌തോ കോഴിക്കോടും (അനിതയുടെ വീട് ) വയനാടും (അനു സിത്താര വയനാട് സ്വദേശിയാണ്) തമ്മില്‍ വലിയ അകലമൊന്നുമില്ലല്ലോ, അനു പേടിക്കുകയൊന്നും വേണ്ട എന്നായിരുന്നു ചേച്ചിയുടെ മറുപടി. അപ്പോള്‍ എനിക്ക് ശരിക്കും ആത്മവിശ്വാസമായി. പിന്നെ കോസ്റ്റിയൂം, സാരിയുടുക്കുന്ന രീതി, ചേച്ചിയണിയുന്നതുപോലുള്ള ആഭരണങ്ങള്‍ അങ്ങനെയെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ചേച്ചിയുമായി വലിയ വ്യത്യാസമില്ലാ എന്ന് തോന്നുന്നു.

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

ഫിക്ഷന്‍ ചെയ്യുന്ന സ്വാതന്ത്ര്യം ബയോപിക്കുകള്‍ക്ക് ഇല്ല, മാത്രമല്ല ജീവിച്ചിരിക്കുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും അറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴുളള വെല്ലുവിളി?
ശരിക്കും വലിയ പേടി തന്നെയായിരുന്നു. കാരണം ഈ പറഞ്ഞപോലെ എല്ലാവര്‍ക്കും അറിയുന്ന കഥാപാത്രമാണ്. നമുക്ക് കൃത്യമായി അറിയാതെ ചെയ്യാനാവില്ല. പക്ഷെ എനിക്ക് തുടക്കം മുതല്‍ എല്ലാവരുടേയും പിന്തുണ ഉണ്ടായിരുന്നു. സംവിധായകന്‍ നിര്‍മ്മാതാവ് ജയേട്ടന്‍ (ജയസൂര്യ) പിന്നെ അനിത ചേച്ചിയും. അത് തന്നെയായിരുന്നു കഥാപാത്രം ചെയ്യാനുള്ള ധൈര്യവും. പരാമവധി നന്നായി ചെയ്തു എന്നാണ് വിശ്വാസം. അങ്ങനെയൊക്കെ ആ വെല്ലുവിളി മറികടന്നു എന്ന് പറയാം. പക്ഷെ ഇനിയാണ് യഥാര്‍ത്ഥ വെല്ലുവിളി. അത് ജനങ്ങളുടെ അഭിപ്രായമാണ്. അതല്ലേ ശരിക്കുള്ള റിസള്‍ട്ട്. അതിന് ചിത്രം റിലീസാകണം

"</p

.

എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്?
ഫുക്രി സിനിമയുടെ അസോസിയേറ്റായിരുന്നു പ്രജേഷേട്ടന്‍ (പ്രജേഷ് സെന്‍ ) ആ സെറ്റില്‍ വെച്ച് ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. നല്ല കഥയാണെന്നൊക്കെ അറിയാം. പലരും പറഞ്ഞിരുന്നു, അനു ഈ കഥാപാത്രം ചെയ്യതാല്‍ നന്നാവും എന്നൊക്കെ. പക്ഷെ എന്നിലേക്ക് എത്തും എന്ന് കരുതിയില്ല. സിനിമ തുടങ്ങുന്നതിന് കുറച്ച് നാള്‍ മുന്നേയാണ് പ്രജേഷേട്ടന്‍ അനു ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് എന്നെ വിളിച്ചത്. മാത്രമല്ല അനിത ചേച്ചിയെ ഫോട്ടോ കാണിച്ചപ്പോള്‍ ഞാന്‍ ചെയ്താല്‍ നന്നാവും എന്ന് ചേച്ചിയും പറഞ്ഞിരുന്നു. അങ്ങനെ പലരും പറഞ്ഞത് കൊണ്ടാവും എന്ന് തോന്നുന്നു പ്രജേഷേട്ടന്‍ എന്നെ വിളിച്ചത്.

സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ജയസൂര്യ കുറേ ഏറെ സീനീയേഴ്‌സിനൊപ്പമുള്ള അനുഭവം?

അവരുമായൊക്കെ സീന്‍ വളരെ കുറവായിരുന്നു. ജയേട്ടനുമായിട്ടായിരുന്നു കോമ്പിനേഷന്‍. പക്ഷെ ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അത് തീര്‍ച്ചയായും ഒരു ലേണിംഗ് എക്‌സ്പീരിയന്‍സായിരുന്നു. കാരണം, ഇത്രയും അനുഭവ സമ്പത്ത് ഉണ്ടായിട്ടും ഓരോ സീനിന് മുമ്പും അവര് ചെയ്യുന്ന ഹോം വര്‍ക്ക്, ഡെഡിക്കേഷന്‍ അതൊക്കെ കണ്ട് പഠിക്കേണ്ടതാണ്.

ചിത്രങ്ങള്‍ തെരഞ്ഞടുക്കുന്നതിലുള്ള മാനദണ്ഡം?
കഥ കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ പറ്റും എന്ന് ആത്മവിശ്വാസമുള്ള സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യൂ. അങ്ങനെയുള്ളതാണ് ചെയ്തിട്ടുളളതും.

മലയാള സിനിമയിലെ പ്രതീക്ഷ?
നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടാവണം. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

 

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍