UPDATES

സിനിമ

ഡിജിറ്റല്‍ സാധ്യതകള്‍ സംവിധായകരെ സ്വതന്ത്രരാക്കുന്നു: അനുരാഗ് കശ്യപ്

“ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് അത്തരമൊരു വിഷയത്തെ കൈകാര്യം ചെയ്യുക എന്നത് എന്നെ
സംബന്ധിച്ചിച്ച് വിമോചനകരമായ ഒന്നാണ്. ബോക്സ് ഓഫീസില്‍ വിജയിക്കുമോ എന്ന ഭീതി കൂടാതെ ചില വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍താണ്‍ കഴിയുന്നത് ഒരു ചലച്ചിത്ര ആവിഷ്കര്‍ത്താവ് എന്ന നിലയില്‍ എനിക്കു വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്”- അനുരാഗ് കശ്യപ് പറയുന്നു.

ആഗോളതലത്തിലെ പ്രേക്ഷകര്‍ക്കായുള്ള വൈവിധ്യവും പരീക്ഷണാത്മകതയുമുള്ള കഥാഖ്യാനങ്ങളുമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ആവിഷ്കാര  വലിയ സര്‍ഗാത്മക സാധ്യതകള്‍ നല്‍കുന്നുവെന്ന് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞു. ഈയടുത്ത് പ്രദര്‍ശനത്തിനെത്തിയ “Lust Stories”-ല്‍ ഒരു കഥ കശ്യപ് സംവിധാനം ചെയ്തതാണ്. Netflix India-ക്കായി ‘Sacred Games’ എന്ന ഒരു വെബ് പരമ്പര കശ്യപിന്റെതായി ഉടനെ വരും. “രൂപത്തിലും ഉള്ളടക്കത്തിലും കഥ പറച്ചിലില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം എനിക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നുണ്ട്. “Lust Stories”-ല്‍ ഞാന്‍ അരമണിക്കൂറില്‍ ഒരു കഥ പറയുന്നു. എന്റെ വരാനിരിക്കുന്ന ‘Secret Games’-ല്‍ കഥ രണ്ടു മണിക്കൂറിലേറെ നീളുന്നുണ്ട്. അപ്പോള്‍ ഒരു
കഥാഖ്യാതാവ് എന്ന നിലയില്‍ ദൈര്‍ഘ്യം മനസില്‍ വെക്കേണ്ടതില്ല, കഥ എത്രത്തോളം പിടിച്ചിരുത്തുന്നതാണ് എന്നു നോക്കിയാല്‍ മതി,” – കശ്യപ് പറഞ്ഞു. സോയ അഖ്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍, അനുരാഗ്  കശ്യപ് എന്നിവര്‍ സംവിധാനം ചെയ്ത വിവിധ ചെറുചിത്രങ്ങളാണ് ‘Lust Stories’. മനുഷ്യബന്ധങ്ങളിലെ സ്നേഹത്തിനും കാമത്തിനും ചുറ്റുമാണ് ഈ കഥകളെല്ലാം. നേരത്തെ ‘Bombay Talkies’ എന്ന ചിത്രത്തിനും ഇവര്‍ നാലുപേരും
ഒന്നിച്ചിരുന്നു.

ഈ പുതിയ പദ്ധതിയോടെ തനിക്ക് ഒത്തുതീര്‍പ്പുകളില്ലാതെ തന്റെ കഥ പറയാനുള്ള ഒരു തലം കിട്ടി എന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആ വ്യത്യാസം ഉണ്ടാക്കിയതെന്നും കശ്യപ് പറഞ്ഞു. “ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് അത്തരമൊരു വിഷയത്തെ കൈകാര്യം ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിച്ച് വിമോചനകരമായ ഒന്നാണ്. ബോക്സ് ഓഫീസില്‍ വിജയിക്കുമോ എന്ന ഭീതി കൂടാതെ ചില വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍താണ്‍ കഴിയുന്നത് ഒരു ചലച്ചിത്ര ആവിഷ്കര്‍ത്താവ് എന്ന നിലയില്‍ എനിക്കു വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. അത്തരമൊരു ആശയം പ്രദര്‍ശനശാലകളില്‍ എത്തിക്കുന്നതിനായി ഒരു സ്റ്റുഡിയോക്ക് വില്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം.” മുടക്കുന്ന പണം തിരിച്ചുപിടിക്കുന്നതും സംവിധായകന്റെ ചുമതലയാണ്. ബോക്സ് ഓഫീസ് എല്ലായ്പ്പോഴും ഉള്ളടക്കത്തെക്കുറിച്ച് ചില നിയന്ത്രണങ്ങള്‍ പുലര്‍ത്തുന്നു.”

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ജനപ്രിയത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനശാലകളിലൂടെയുള്ള പുറത്തിറക്കലിനെ ബാധിക്കുന്നുണ്ടോ? “ഇല്ല, ചലച്ചിത്രങ്ങള്‍ അവയുടെ ഉള്ളടക്കത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്ന് ഞാന്‍ കരുത്തുന്നു. അതിപ്പോള്‍ത്തന്നെ സംഭവിക്കുന്നുണ്ട്. ആളുകള്‍ വ്യക്തിപരമായ കാഴ്ചക്കായി മുന്‍തൂക്കം നല്‍കുന്ന കുറെക്കൂടി സൂക്ഷ്മമായ ഉള്ളടക്കമുള്ളവ ഓണ്‍ലൈനില്‍ പുറത്തിറക്കുമെന്നും, വലിയ പരിപാടി പോലുള്ള ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ വരുമെന്നുമാണ് ഞാന്‍ കരുതുന്നത്… “avengers’, ‘Deadpool’ പോലുള്ള, കാണികള്‍ പ്രദര്‍ശനശാലകളില്‍ പോയി അനുഭവിക്കേണ്ട ചിത്രങ്ങള്‍,” കാശ്യപ്
പറഞ്ഞു.

‘Lust Stories’-ലെ കശ്യപിന്റെ കഥ തന്റെ വിദ്യാര്‍ത്ഥിയുമായി വൈകാരികവും ശാരീരികവുമായ അഭിനിവേശം വളരുന്ന കാളിന്ദി എന്ന വിവാഹിതയെ കേന്ദ്രീകരിച്ചാണ്. രാധിക ആപ്തേയെ പോലുള്ള ഒരു നടിയെ ലഭിച്ച അധികനേട്ടവും. “രാധിക ഉള്ളതുകൊണ്ടാണ് ആ കഥ സാധ്യമായതെന്ന് ഞാന്‍ കരുതുന്നു. കഥയുടെ അവസാനം നല്ല സ്വഭാവക്കാരിയായി ചിത്രീകരിക്കപ്പെടണം എന്ന് ഒട്ടും നിര്‍ബന്ധമില്ലാത്ത നടിമാരില്‍ ഒരാളാണവര്‍.”

“മുന്‍വിധികളോ, വാര്‍പ്പുമാതൃകകളുടെ സഹായമോ ഇല്ലാതെ നാം കാര്യങ്ങളെ കാണണം,” എന്ന് കാശ്യപ് പറയുന്നു. “വൈരുദ്ധ്യത്തിലാണ് യാഥാര്‍ത്ഥ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ എല്ലാ ആശയങ്ങളും നിങ്ങള്‍ക്കറിയാം- രാധികയോ ഞാനോ കാളിന്ദിയെ വിധിക്കുന്നില്ല. ഞങ്ങള്‍ കാളിന്ദിയെ വിധിച്ചാല്‍, കാണികള്‍ തീര്‍ച്ചയായും അങ്ങനെത്തന്നെ ചെയ്യും. അതുകൊണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പരമാവധി സത്യസന്ധത കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്.” ശ്രദ്ധേയമായ കാര്യം നാല് ചിത്രങ്ങളിലെയും കേന്ദ്രകഥാപാത്രങ്ങള്‍ സ്ത്രീകളാണ് എന്നതാണ്. അതൊരു ആസൂത്രിത തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് കാശ്യപ് ഇങ്ങനെ മറുപടി പറഞ്ഞു, “അല്ല, എല്ലാ കഥകളിലും കേന്ദ്ര കഥാപാത്രം സ്ത്രീയാകണം എന്നത് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചതല്ല. എന്നെ സംബന്ധിച്ച് സ്ത്രീ തന്റെ ലൈംഗികത അടിച്ചമര്‍ത്തി വെക്കണമെന്നും, അവള്‍ കാമവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമൊക്കെ കരുതുന്ന, കുഞ്ഞുണ്ടാകാന്‍ മാത്രമാണ് സ്ത്രീ രതിയിലേര്‍പ്പെടേണ്ടത് എന്ന് കരുതുന്ന, ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരു സ്ത്രീയുടെ കഥ പറയുന്നതു അര്‍ത്ഥവത്താണ്.” “ഞാന്‍ ചോദിക്കുന്നത്, ആരാണ് പറഞ്ഞത്” പുരുഷാധിപത്യം’ എന്ന്?”.

കഥയെക്കുറിച്ചുള്ള ആദ്യത്തെ ആശയത്തെക്കുറിച്ച് കശ്യപ് പറഞ്ഞു, “ഈ ആശയം തലയില്‍ കയറിയപ്പോള്‍ എന്താണതില്‍ വേണ്ടാത്തത് എന്നതിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. ദാമ്പത്യ വഞ്ചന, തകര്‍ന്ന വിവാഹം, ഒരു വിവാഹേതര ബന്ധം, അല്ലെങ്കില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള രതികേളികള്‍, ഇതൊന്നും കഥയില്‍ വരാന്‍ ഞാനാഗ്രഹിച്ചില്ല…അതിനപ്പുറത്തേക്ക് പോകാനാണ് ഞാനാഗ്രഹിച്ചത്. ഒരു വ്യക്തിയുടെ മനസിന്‍റെ ആഴങ്ങളിലേയ്ക്കാണ് പോകാന്‍ ആഗ്രഹിച്ചത് – അനുരാഗ് കശ്യപ് പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘ഫിലിം’ എന്തുകൊണ്ട് ഫിലിം ആകണം? ക്രിസ്റ്റഫര്‍ നോളനും ഡിജിറ്റല്‍ കാലത്തെ സെല്ലുലോയ്ഡ് പ്രേമവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍