UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലി ഹിന്ദിയില്‍ ചെയ്താല്‍ ആരൊക്കെയാകും താരങ്ങള്‍? രാജമൗലി പറയുന്നു

നേരത്തെ ബോളിവുഡിലെ തങ്ങളുടെ പ്രിയപ്പെട്ട നടി ദിപികയാണെന്ന് പ്രഭാസും റാണയും പറഞ്ഞിരുന്നു

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയുടെ ആറാം പതിപ്പാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പ്രത്യേകതകളുള്ള മൂന്ന് പേരായിരുന്നു പ്രോഗ്രാമിലെ അതിഥികള്‍. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും മുഖ്യവേഷങ്ങള്‍ ചെയ്ത പ്രഭാസും റാണ ഡഗ്ഗുബതിയുമായിരുന്നു അവര്‍.

ഈ ചിത്രത്തിലെ അഭിനയം ഒരു ഫിലിം സ്‌കൂളില്‍ നാല് വര്‍ഷം പഠിച്ചത് പോലെയായിരുന്നെന്നാണ് റാണ പറഞ്ഞത്. ചിത്രത്തിലെ വില്ലനായ ഭല്ലാല ദേവനെ അവതരിപ്പിച്ചത് റാണയാണ്. തങ്ങള്‍ ഈ ചിത്രത്തിന്റെ സെറ്റുകളില്‍ മൂന്ന്-നാല് പിറന്നാളുകള്‍ ഇവിടെയാണ് ആഘോഷിച്ചതെന്ന് ചിത്രത്തില്‍ ബാഹുബലിയായി അഭിനയിച്ച പ്രഭാസ് പറയുന്നു. അഞ്ച് വര്‍ഷത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

2015ലാണ് ബാഹുബലി ബിഗിനിംഗ്‌സ് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ നല്ല ടെന്‍ഷനിലായിരുന്നു- പ്രഭാസ് പറയുന്നു. ബ്ലോക്ബസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ തന്നെ വിളിച്ചുണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ആരും വിളിച്ചുണര്‍ത്തിയില്ല. അതോടെ രാജമൗലിയെ വിളിച്ചു. എന്നാല്‍ അദ്ദേഹവും ടെന്‍ഷനിലായിരുന്നുവെന്ന് പ്രഭാസ് പറയുന്നു. ബാഹുബലി കണ്‍ക്ലൂഷന്‍ ബോക്‌സ് ഓഫീസ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച് 1500 കോടി രൂപയാണ് കളക്ട് ചെയ്തത്.

അതേസമയം ബാഹുബലിയുടെ ഹിന്ദി പതിപ്പ് ചെയ്യുകയാണെങ്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുകയെന്ന ചോദ്യത്തില്‍ രാജമൗലിക്ക് സംശയമുണ്ടായിരുന്നില്ല. പ്രഭാസും റാണയും അവരുടെ വേഷങ്ങളില്‍ തന്നെയുണ്ടാകുമെന്ന് പറഞ്ഞ രാജമൗലി എന്നാല്‍ അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച ദേവസേനയുടെ റോളിലേക്ക് അവരെയല്ല പരിഗണിക്കുന്നത്. ദിപിക പദുകോണ്‍ ആയിരിക്കും ആ വേഷം ഹിന്ദിയില്‍ ചെയ്യുകയെന്ന് രാജമൗലി പറയുന്നു.

നേരത്തെ ബോളിവുഡിലെ തങ്ങളുടെ പ്രിയപ്പെട്ട നടി ദിപികയാണെന്ന് പ്രഭാസും റാണയും പറഞ്ഞിരുന്നു. അതേസമയം തങ്ങളുടെ ബാഹുബലി കഥാപാത്രങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന നടന്മാരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബാഹുബലിയാകാന്‍ പ്രഭാസിനും ഭലാല ദേവനാകാന്‍ റാണയ്ക്കും മാത്രമേ സാധിക്കൂവെന്നായിരുന്നു ഇരുവരുടെയും മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍