UPDATES

സിനിമാ വാര്‍ത്തകള്‍

സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? ശബരിമല വിഷയത്തില്‍ അനുശ്രീ

ശബരിമല വിധിയില്‍ സുപ്രിംകോടതി തീരുമാനത്തെ അംഗീകരിക്കുന്നതായും അനുശ്രീ

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് ചലച്ചിത്ര താരം അനുശ്രീ. ഈ ലക്കത്തെ വനിതയിലാണ് അനുശ്രീ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലായിടത്തം സമത്വം വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകുമോയെന്നാണ് അനുശ്രീ ചോദിക്കുന്നത്. ഇതിനെ ന്യായീകരിക്കാന്‍ അവര്‍ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.

സദ്ഗുരു ഒരു വീഡിയോയില്‍ പറയുന്നത് പോലെ അങ്ങനെയാണെങ്കില്‍ എന്തിനാണ് ആണിനും പെണ്ണിനും രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോയെന്നും അനുശ്രീ ചോദിക്കുന്നു. പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തില്‍ പോകുന്നത്. സ്ത്രീകള്‍ക്കും അങ്ങനെ വേണമെന്ന് കരുതാനാകുമോയെന്നും അനുശ്രീ ചോദിക്കുന്നു.

സുപ്രിംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും അനുശ്രീ പറയുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തില്‍ കയറ്റുന്നില്ല, മാറ്റിനിര്‍ത്തുന്നുവെന്ന് പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് സ്ത്രീസമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിര്‍ത്തലിന്റെയോ കാര്യമില്ലെന്നാണ് അനുശ്രീ പറയുന്നത്. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളൂ എന്ന ചിലരുടെ ആഗ്രഹമല്ല ഇതിന് പിന്നില്‍. പകരം എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള പ്രവണതയാണെന്നും അനുശ്രീ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അനുശ്രീയുടെ സമത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അറിവും വികലമാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നിന്നുമുയര്‍ന്ന് കഴിഞ്ഞു.

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

മുസ്ലീം പള്ളികളിൽ നിന്നും സ്ത്രീകൾക്ക് കേൾക്കാനുള്ളത് സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ തന്നെ: ഖദീജ മുംതാസ്‌

എജ്ജാതി വൈരുദ്ധ്യാത്മക വാദം പദ്മകുമാര്‍ സഖാവേ, കാള്‍ മാര്‍ക്സ് പോലും കരഞ്ഞുപോകും

‘96’ സിനിമ ട്രോളാണ് അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച കലാസൃഷ്ടി; ‘അങ്കെതാന്‍ നിക്കറേന്‍’

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍