UPDATES

സിനിമാ വാര്‍ത്തകള്‍

നായകനാകാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: അപ്പാനി ശരത് പ്രതികരിക്കുന്നു

രജനികാനത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പേട്ട’യിലും ശരത് ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ താരമാണ് അപ്പനി ശരത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ താരം. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിലൂടെ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റി.അപ്പാനി ശരത്ത് ആദ്യമായി നായക വേഷത്തില്‍ എത്തിയ ചിത്രമാണ് കോണ്ടസ. എന്നാല്‍ നായകനാകാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട് അവര്‍ക്കുള്ള മറുപടി ആദ്യമായി പറയുകയാണ് ശരത്ത്.

കപ്പ ടിവിയിലെ ‘ഐ മി പേഴ്സണലി’ എന്ന പ്രോഗ്രാമിലൂടെ ആണ് ശരത് മനസ്സുതുറന്നത്.

നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തിലഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞത്. ആ സിനിമയ്ക്കു ശേഷമാണ് ഇനിയും ഈ മേഖലയില്‍ എനിക്ക് അവസരങ്ങള്‍ കിട്ടുമെന്നുള്ള പ്രതീക്ഷ കൈ വന്നു തുടങ്ങിയത്. അങ്കമാലി ഡയറീസും വെളിപാടിന്റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു.

ഒരു സിനിമയിലുടനീളം വരുന്ന നായകനാകാന്‍ പറ്റുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. ആയിടക്കാണ് കോണ്ടസയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ ഇട വന്നത്.ഇതെന്നെക്കൊണ്ടു പറ്റും എന്നുള്ള വിശ്വാസത്തില്‍ സ്വീകരിക്കുകയായിരുന്നു. റിയാസേട്ടനിലുള്ള വിശ്വാസവും ഈ വേഷം സ്വീകരിക്കാന്‍ കാരണമായിട്ടുണ്ട്.മംഗ്ളീഷ് എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്ററെന്ന നിലയില്‍ അദ്ദേഹത്തെ അറിയാം.

അപ്പാനി ശരത് നായകനാകേണ്ട കാര്യമൊന്നുമില്ലായിരുന്നുവെന്നും പലരും പറഞ്ഞു. അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. നായകനാകാനുള്ള ശരീരഭാഷയില്ലല്ലോ എന്നും മറ്റുമായിരുന്നു വിമര്‍ശനങ്ങള്‍.സിനിമയിലെത്തിയ കാലത്തു അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അതു വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ചിലര്‍. അതൊക്കെ കേട്ടും കണ്ടും കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി. നായകനാകാന്‍ എന്നെക്കൊണ്ടു സാധിക്കില്ലേ? അതൊന്നു ശ്രമിച്ചു നോക്കാമെന്നു കരുതിത്തന്നെയാണ് കോണ്ടസയിലെ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ശരത് വ്യക്തമാക്കുന്നു.

രജനികാനത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പേട്ട’യിലും ശരത് ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരിയില്‍ തിയേറ്ററില്‍ എത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍