UPDATES

സിനിമാ വാര്‍ത്തകള്‍

‘എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത്’; സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതി നടി അര്‍ച്ചന കവിയുടെ ബ്ലോഗ്

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിയുടെ തുറന്നെഴുത്ത്: ബ്ലോഗ് വൻ ചർച്ചയാകുന്നു

നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അർച്ചന കവി. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാതെയിരുന്ന താരം ബ്ലോഗിലൂടെയും വ്ളോഗിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോള്‍ അര്‍ച്ചനയുടെ ഏറ്റവും പുതിയ ബ്ലോഗ് വലിയ ചർച്ചയായിരിക്കുകയാണ്. സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ .

എന്റെ കാഴ്ചപ്പാടിലുള്ള സംഭവമാണ് പറയുന്നത്’ എന്ന ആമുഖത്തോടെയാണ് ചർച്ചകളെക്കുറിച്ച് അർച്ചന പറഞ്ഞു തുടങ്ങുന്നത്. ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാര്‍ഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’-അര്‍ച്ചന ആമുഖമായി കുറിച്ചു. മൂന്ന് ഭാഗങ്ങളായുള്ള ബ്ലോഗിലെ രണ്ട് ഭാഗങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്.

ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു.

 

View this post on Instagram

 

Latest blog is about how I sat through an open conversation… Men and their self-gratification To read check the link in the bio

A post shared by Archana Kavi (@archanakavi) on


.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ഗര്‍ഭ പരിശോധനയും ചേലാകര്‍മ പരിശോധനയും; കെനിയയില്‍ പ്രതിഷേധം

കുടുസുമുറികളില്‍ ഒളിച്ചു വളരുന്ന ദുബായിലെ ‘നിയമവിരുദ്ധ കുഞ്ഞുങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍