UPDATES

സിനിമാ വാര്‍ത്തകള്‍

അഴകിയ രാവണന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല: മാമാങ്കം നിര്‍മ്മാതാവിനെ ലക്ഷ്യമിട്ട് റസൂല്‍ പൂക്കുട്ടി

സിനിമാ മേഖലയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് എങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്നും പൂക്കുട്ടി

സംവിധായകന്‍ കമല്‍ അഴകിയ രാവണന്‍ ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ലെന്ന് റസൂല്‍ പൂക്കുട്ടി. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ നിര്‍മ്മാതാവിനെതിരെ സംവിധായകന്‍ സജീവ് പിള്ള നടത്തിയ വെളിപ്പെടുത്തലിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പൂക്കുട്ടി ട്വിറ്ററില്‍ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നകത്. മാമാങ്കം സംവിധായകന്‍ ഒരു അഴകിയ രാവണനെന്ന അര്‍ത്ഥത്തിലാണ് പൂക്കുട്ടിയുടെ ട്വീറ്റ്.

ഈ വാര്‍ത്ത സൂക്ഷ്മമായി വായിച്ചാല്‍ ഏതൊരു മലയാളിയുടെയും പ്രത്യേകിച്ചും സിനിമാ പ്രേമികളുടെ മനസാക്ഷിക്ക് മുറിവേല്‍ക്കും. സിനിമാ മേഖലയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് എങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്നും പൂക്കുട്ടി പറയുന്നു. ട്വീറ്റിന്റെ രണ്ടാമത്തെ ഭാഗം പൂക്കുട്ടി പിന്നീട് എഡിറ്റ് ചെയ്ത് മാറ്റിയെങ്കിലും അപ്പോഴേക്കും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുതെന്നായിരുന്നു മാമാങ്കത്തിന്റെ അണിയറയില്‍ സംഭവിച്ചതിനെക്കുറിച്ച് സജീവ് പിള്ളയുടെ ഒറ്റവാക്കിലെ മറുപടി. നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിക്ക് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാകുകയാണോ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായതായും സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തുടങ്ങിയ പകയാണ് തന്റെ പുറത്താകലിന് കാരണമായതെന്നും സജീവ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിംഗിനായി എറണാകുളത്തെ തണ്ണീര്‍ത്തടം മണ്ണിട്ട് മൂടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ മാറ്റാനുള്ള നിര്‍മ്മാതാവിന്റെ അധികാരത്തെക്കുറിച്ച് മുന്നറിയിപ്പ് തന്നതെന്നും സംവിധായകന്‍ പറയുന്നു. ഈ ആരോപണങ്ങളാണ് അഴകിയ രാവണന്‍ ഒരു സാങ്കല്‍പിക കഥാപാത്രമല്ലെന്നും വേണു കുന്നപ്പള്ളി ഒരു അഴകിയ രാവണനാണെന്നും റസൂല്‍ പൂക്കുട്ടിയെക്കൊണ്ട് പറയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍