UPDATES

സിനിമ

രാമലീല: ഡബ്ബിംഗിനു കാശു വാങ്ങിയതിന് ശേഷം പോസ്റ്റിട്ട് ആക്റ്റിവിസ്റ്റാകുന്നത് നാണക്കേട്; ഭാഗ്യലക്ഷ്മിയെ ട്രോളി സോഷ്യല്‍ മീഡിയ

വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിമര്‍ശനത്തിനു കാരണമായ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

രാമലീലയ്ക്കതിരായ ഒരു ഓണ്‍ലൈന്‍ വാര്‍ത്ത ഷെയര്‍ ചെയ്തതിന്റെ പേരില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരേ സോഷ്യല്‍ മീഡിയ. ‘രാമലീല പരാജയത്തില്‍ നിന്നും വമ്പന്‍ പരാജയത്തിലേക്ക്, സിനിമ കാണാന്‍ പോകുന്നതിനും ക്വട്ടേഷന്‍’ എന്ന തലക്കെട്ടില്‍ മലയാളം എക്‌സ്പ്രസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തതോടെയാണ് ഭാഗ്യലക്ഷ്മി വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയത്.

രാമലീലയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കു വേണ്ടി താന്‍ ആ സിനിമ കാണുമെന്നും അതു തന്റെ അഭിപ്രായമാണ്, അതിനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഭാഗ്യലക്ഷ്മി നിലപാട് പറഞ്ഞിട്ടുളളതാണെന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയുള്ളൊരാള്‍ ഇപ്പോള്‍ രാമലീലയ്‌ക്കെതിരായ പ്രചാരണത്തിനു കൂട്ടുനില്‍ക്കുന്നത് ഇരട്ടത്താപ്പ് അല്ലേയെന്നാണ് ചോദ്യം. ഒരു സമയത്ത് സിനിമയെ പിന്തുണയ്ക്കുകയും പിന്നീട് അതിനെ എതിര്‍ക്കുകയും ചെയ്യുന്ന ഭാഗ്യലക്ഷ്മിക്ക്, ഡബ്ബിംഗിനു പോയി കാശു വാങ്ങുകയും പോസ്റ്റിട്ട് ആക്റ്റിവിസ്റ്റ് ആകാനും ശ്രമിക്കുന്നത് സ്വയം നാണക്കേടുണ്ടാക്കാനെ ഉപകരിക്കൂ എന്നും ഉപദേശിക്കുന്നു.

രാമലീലയ്‌ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്ന ഭാഗ്യലക്ഷ്മി ആ ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ‘നടന്‍ കുറ്റാരോപിതനാണെന്നും അയാള്‍ കുറ്റവിമുക്തനാണെന്നു കോടതി പറയുംവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഞങ്ങളില്‍ പലരും അവളോടൊപ്പം മാത്രമാണെന്നും ഒരു സ്ത്രീയെന്ന നിലയ്ക്ക് രാമലീല ‘ഞാന്‍’ കാണരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം’ എന്നു ഭാഗ്യലക്ഷ്മി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാമലീലയില്‍ രാധിക ശരത്കുമാറിനു ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയോട്, ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത് ദിലീപ് അറസ്റ്റിലായ ജൂലൈ 10 നു ശേഷമായിരുന്നില്ലേയെന്നും-നടി ആക്രമിക്കപ്പെട്ട് അഞ്ചു മാസത്തിനുശേഷം- എന്നിട്ടും എന്തുകൊണ്ട് ആ സിനിമയുമായി സഹകരിക്കാന്‍ തയ്യാറായെന്നുമാണ് മറ്റൊരു ചോദ്യം. കുറ്റാരോപിതനായ ഒരു നടന്റെ സിനിമയായതുകൊണ്ട് ആ സിനിമ കാണില്ലെന്നു തീരുമാനിക്കുന്ന ഭാഗ്യലക്ഷ്മിക്ക് എന്തുകൊണ്ട് ആ സിനിമയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയില്ല? ആ സിനിമയില്‍ പ്രവര്‍ത്തിച്ച തന്റെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി രാമലീല കാണുമെന്നു പ്രഖ്യാപിക്കുകയും പിന്നീട് ആ സിനിമയ്‌ക്കെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്നതിലൂടെ ഭാഗ്യലക്ഷ്മിയുടെ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

"</p

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ കൊടുത്ത് രാമലീല കാണാതിരിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഭാഗ്യലക്ഷ്മിക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ആര്‍ജ്ജവത്തോടെ എവിടെയും അവതരിപ്പിക്കാറുമുണ്ട് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്ന സിനിമയെ തന്റെ ആവശ്യങ്ങള്‍ കഴിയുന്നതുവരെ പിന്തുണയ്ക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നതു തന്നെയാണ് ഭാഗ്യലക്ഷ്മിയോട് സോഷ്യല്‍ മീഡിയ പറയുന്നത്. ക്വട്ടേഷന്‍ കൊടുത്താണ് രാമലീലയ്ക്ക് ആളെ കയറ്റുന്നതെന്നു പറയുമ്പോള്‍ കുറ്റാരോപിതനായ നടനെ മാത്രമല്ല, ഭാഗ്യലക്ഷ്മി പറഞ്ഞതുപോലെ ആ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ എല്ലാ സഹപ്രവര്‍ത്തകരെക്കൂടിയാണ് ആക്ഷേപിക്കുന്നത്; സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിമര്‍ശനത്തിനു കാരണമായ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തിയും ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നു. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പറയാറുള്ള ഭാഗ്യലക്ഷ്മി് രാമലീലയ്‌ക്കെതിരെയുള്ള ആക്ഷേപം ശരിയാണെന്ന വിശ്വാസത്തില്‍ അത്തരമൊരു വാര്‍ത്ത ഷെയര്‍ ചെയ്യുകയും പിന്നീട് അത് ചോദ്യം ചെയ്യലിനു കാരണമായപ്പോള്‍ നീക്കം ചെയ്യുകയും ചെയ്തത് അവരുടെ നിലപാടുകളിലെ വ്യവസ്ഥയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍