UPDATES

സിനിമാ വാര്‍ത്തകള്‍

അങ്ങനെ കാത്തിരിക്കുകയാണെങ്കില്‍, അവസാനം വരെ കാത്തിരിക്കേണ്ടി വരും; ഭാവന

വിവാഹശേഷം ജീവിതത്തില്‍ പ്രത്യേക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ ഞാനിപ്പോള്‍ വളരെയധികം റിലാക്‌സ്ഡ് ആണ്

നായിക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെങ്കില്‍, അതെല്ലാക്കാലവും തുടരേണ്ടി വരുമെന്ന് ഭാവന. നിങ്ങളെ പൂര്‍ണമായി സന്തോഷിപ്പിക്കുന്ന ഒരു വേഷം കിട്ടുന്നുവെങ്കില്‍ അതു തന്നെ കച്ചില്‍തുറുവില്‍ നിന്നും സൂചി കിട്ടുന്നതുപോലെയാണെന്നും ഭാവന പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. മലയാളത്തില്‍ തന്നെ നായകപ്രധാന്യമുള്ള സിനിമകളില്‍ പോലും കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ തന്നെ ഒന്നോ രണ്ടോ നായികാകേന്ദ്രീകൃത സിനിമകളും ചെയ്തിട്ടുണ്ട്; ഭാവന പറയുന്നു.

ശിവ രാജ്കുമാര്‍ നായകനാകുന്ന തഗരു എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹശേഷം ഭാവനയുടേതായി വരുന്ന ചിത്രമായിരിക്കും തഗരു. ഇതൊരു മുഴുനീള വാണിജ്യ സിനിമയാണ്. പക്ഷേ ഈ ചിത്രത്തിലേക്ക് അതിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നെ വിളിക്കുമ്പോള്‍ എതിരു പറയാന്‍ കാരണമില്ലായിരുന്നു. ഒന്നാമത് അതൊരു ശിവരാജ് കുമാര്‍ ചിത്രം. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, മുന്‍പ് പലതവണയായി അതിനുള്ള അവസരം നഷ്ടമായി. രണ്ടാമത്, സുരി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജാക്കി എന്ന ചിത്ത്രിലൂടെ കന്നഡ സിനിമയില്‍ എന്നെ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. അന്നു മുതലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. നായികയ്ക്ക് പ്രധാന്യമുള്ള ഒരു ചിത്രം തന്നെയാണ് തഗരു എന്നാണ് സുരി എന്നോട് പറഞ്ഞത്; ഭാവന അഭിമുഖത്തില്‍ പറയുന്നു.

ഭാവന അന്നേ പറഞ്ഞിരുന്നു; സൂപ്പര്‍ താരങ്ങള്‍ വെട്ടിത്തിരുത്തുന്ന നടിമാരുടെ ജീവിതം

വിവാഹശേഷം തന്റെ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടായതായി തോന്നുന്നില്ലെന്നും അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരമായി ഭാവന പറയുന്നു. നവീനെയും കുടുംബത്തെയും കഴിഞ്ഞ ആറുവര്‍ഷത്തിനുമേലായി തനിക്ക് അറിയാമെന്നും അവരോടൊപ്പം ചെലവഴിച്ചിട്ടുള്ളതാണെന്നും ഭാവന പറയുന്നു. പക്ഷേ, ഒരു കാര്യം ഞാന്‍ അംഗീകരിക്കുന്നു, ഞാനിപ്പോള്‍ വളരെയധികം റിലാക്‌സ്ഡ് ആണ്.

സിനിമ ചെയ്യുന്നതില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഭാവന വ്യക്തമാക്കുന്നുണ്ട്. എന്റെ കരിയര്‍ നോക്കുകയാണെങ്കില്‍, തുടക്ക സമയത്ത് ഞാന്‍ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പറക്കുകയായിരുന്നു. എന്നാല്‍ 2010-2011 സമയമായപ്പോഴേക്കും ഞാന്‍ മനഃപൂര്‍വം തിരക്ക് കുറച്ചു. അവിടം തൊട്ട്‌ പരമാവധി വര്‍ഷത്തില്‍ രണ്ടു സിനിമ എന്നതാണ് കണക്ക്. സത്യത്തില്‍ ഞാന്‍ മടുത്തിരുന്നു. ഒരേ സ്വഭാവമുള്ള വേഷങ്ങള്‍ തന്നെ. അങ്ങനെയാണ് തേടിവരുന്ന എല്ലാ വേഷങ്ങളും സ്വീകരിക്കേണ്ടെന്നും എന്നെ ആശ്ചര്യപ്പെടുത്തുന്ന വേഷം ആണെങ്കില്‍ അതു മാത്രം സ്വീകരിച്ചാല്‍ മതിയെന്നും തീരുമാനിച്ചത്. എനിക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടുക, അതിനൊപ്പം എന്റെ വികാരമായ അഭിനയവും മുന്നോട്ടു കൊണ്ടുപോവുക; അതായിരുന്നു ആഗ്രഹം. നല്ല വേഷങ്ങള്‍ എനിക്കായി തേടി വരികയാണെങ്കില്‍ സന്തോഷം, ഞാനവ ഏറ്റെടുക്കും, പക്ഷേ യാതൊരു ധൃതിയും എനിക്കില്ല; ഭാവന വ്യക്തമാക്കുന്നു.

സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ പേടിക്കേണ്ടതില്ല: ഭാവന

ആ സംഭവങ്ങള്‍ക്കു സാക്ഷിയായി വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു; ഭാവന

‘ഭാവന അഹങ്കാരിയാണ്; മറ്റ് ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍