UPDATES

സിനിമ

‘കമിംഗ് സൂണ്‍, ബ്ലഡി സൂണ്‍’; ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരുന്നു…

മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ കൊച്ചി പഴയതില്‍ നിന്നും പിന്നെയും ഒരുപാടൊരുപാട് മാറിയെങ്കിലും ബിലാല്‍ പഴയ ആ ബിലാല്‍ തന്നെയായിരിക്കുമല്ലോ!!!?

വ്യഥയും വിരക്തിയും വീറും കലര്‍ന്ന കണ്‍നോട്ടത്തിനു കീഴെ ചോര കിനിയുന്ന മുറിപ്പാടുമായി, വെളുപ്പും കറുപ്പും കലര്‍ന്ന സ്മശ്രുക്കള്‍ പടര്‍ന്ന മുഖ കഷ്ണം; അതു ബിലാലിന്റെതാണ്!

മേരി ടീച്ചറുടെ പ്രിയപുത്രന്‍, അഹങ്കാരിയും എടുത്തുചാട്ടക്കാരനുമാകുമ്പോഴും ഹൃദയത്തില്‍ നന്മ നിറഞ്ഞവന്‍. എപ്പോഴെന്നോ എവിടെ നിന്നെന്നോ അറിയാതെ എത്തുന്നവന്‍…അതേ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍…

ബിലാല്‍ വീണ്ടും എത്തുകയാണ്…

മലയാള സിനിമയില്‍ താനൊരുത്തന്‍ തനിയെ നില്‍ക്കുന്നുവെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറഞ്ഞ, ബിഗ് ബിയിലെ ബിലാല്‍ വീണ്ടും എത്തുമെന്നറിയിക്കുന്നത് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ്. കമിംഗ് സൂണ്‍, ബ്ലഡി സൂണ്‍ എന്ന ക്യാപ്ഷനോടെ തന്റെ ഫെയ്‌സബുക്ക് പേജിലാണ് അമല്‍ നീരദ് ബിലാലിന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിലാല്‍ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. 2018 സിനിമ റിലീസ് ചെയ്യുമെന്നും പറയുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമോ, അതോ ബിലാല്‍ എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പുതിയ ചിത്രമോ എന്നതു വ്യക്തമാക്കിയിട്ടില്ല. എന്തു തന്നെയായാലും ഇപ്പോള്‍ ബിലാല്‍ പണ്ടു പറഞ്ഞതാണോര്‍മ വരുന്നത്; ‘ആചാരവെടിക്ക് ഇതാ ബെസ്റ്റ്’

ബിലാല്‍ വീണ്ടും വരുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അമലിന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകളില്‍ ആ ആവേശം വ്യക്തമാണ്.

രാജീവ് രവി മുതല്‍ സൗബിന്‍ വരെ; അവരിങ്ങനെ മലയാള സിനിമയെ മുകളിലേക്ക് പറത്തി വിടുകയാണ്

2007 ഏപ്രില്‍ 13 നായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ബിഗ് ബി എന്ന സിനിമയും ബിലാല്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്ക് ആവേശവും പുതുമയുമാണ്. ഒരുപക്ഷേ ഇതു തന്നെയായിരിക്കാം ബിലാലിനൊരു രണ്ടാംവരവ് ഒരുക്കാന്‍ അമലിനെ പ്രേരിപ്പിച്ചതും. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു വാര്‍ത്ത ബിഗ് ബിയുടെ അവസാനം മേരി ടീച്ചറെ തേടിയെത്തുന്ന പയ്യനും രണ്ടാം ഭാഗത്തിലുണ്ടായിരിക്കുമെന്നും ബിലാല്‍ ചേര്‍ത്തു പിടിച്ചു കുരിശിങ്കല്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്ന ആ പയ്യന്‍ ദുല്‍ഖര്‍ ആയിരിക്കുമെന്നുമാണ്. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാവും ഇതെന്നുമാണ് പ്രചാരണം. യാതൊരു സ്ഥിരീകരണവുമില്ലാത്ത, ആരെയോടെയോ ഭാവനയെന്നു മാത്രം പറയാവുന്ന ഈ പ്രചാരണം പോലും ആരാധകരില്‍ അമിതാവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മമ്മൂട്ടി ഇന്നേവരെ അവതരിപ്പിച്ചതില്‍ ഏറ്റവും സ്‌റ്റൈലിഷ് ആയ കഥാപാത്രമാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. വേഷം കൊണ്ടും ഭാവം കൊണ്ടും ബിലാല്‍ ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തി. വിജയരാഘവന്‍ അവതരിപ്പിച്ച സി ഐ കഥാപാത്രം പശുപതിയുടെ കമ്മിഷണര്‍ കഥാപാത്രത്തോട് ബിലാലിനെ കുറിച്ച് ചെറു വിവരണം നല്‍കുന്നതില്‍ തൊട്ട് പ്രേക്ഷകരിലേക്ക് നിറയുന്ന വികാരം ഒരു പതിറ്റാണ്ടിനപ്പുറവും ആദ്യത്തേതെന്നപോലെയാണ് നിറഞ്ഞു നില്‍ക്കുന്നുണ്ട്.

"</p

രാംഗോപാല്‍ വര്‍മയുടെ സിനിമകളുടെ ഛായാഗ്രാഹകനെന്ന നിലയില്‍ ബോളിവുഡില്‍ പേരെടുത്തു നിന്ന അമല്‍ നീരദ് തന്റെ ആദ്യ സംവിധാന സംരംഭവുമായി മലയാളത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയെന്ന മെഗാതാരത്തിന്റെ സിനിമ എന്ന നിലയില്‍ മാത്രമെ പ്രേക്ഷകരും ആരാധകരും ബിഗ് ബിയെ കണ്ടിരുന്നുള്ളു. എന്നാല്‍ അന്നേ വരെയുള്ള മാതൃകകളെ തകര്‍ത്ത് പുതിയൊരു ട്രെന്‍ഡ് സെറ്റര്‍ തന്നെ സൃഷ്ടിച്ചു കൊടുക്കുകയായിരുന്നു അമല്‍ നീരദ്. കാമറ ഫ്രെയിമുകള്‍, കളര്‍ ഷെയ്ഡുകള്‍, മേക്കിംഗ്, കഥപാത്രങ്ങളുടെ അവതരണം അങ്ങനെ അമല്‍ നീരദ് ശൈലി എന്നൊരു ട്രെന്‍ഡ് തന്നെ ഉണ്ടാക്കി കൊണ്ടായിരുന്നു ബിഗ് ബി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഉണ്ണി ആര്‍ എഴുതിയ സംഭാഷണങ്ങളും സമീര്‍ താഹിറിന്റെ കാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും എല്ലാം ബിഗ് ബി യെ ഒരു സെന്‍സേഷണല്‍ പാക്കേജ് ആക്കി മാറ്റാന്‍ സഹായിച്ചു.

അന്‍വര്‍ റഷീദ്; എന്തുകൊണ്ടും ഈ കയ്യടികള്‍ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ

ബിഗ് ബി റിലീസ് ചെയ്ത് പത്തുവര്‍ഷം തികഞ്ഞപ്പോള്‍ അമല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ബിഗ് ബി റിലീസ് ചെയ്തിട്ടു പത്തുവര്‍ഷം. ഞങ്ങളെ സംബന്ധിച്ച് അതൊരു സിനിമ മാത്രമായിരുന്നില്ല; അതിജീവനമായിരുന്നു. ബിഗ് ബി ഞങ്ങളുടെ അവസാന ബോട്ടായിരുന്നു. നന്ദി മമ്മൂക്ക, സിനിമയിലെ നായകനായതിന്, ഞങ്ങളുടെ പേടകത്തിന്റെ കാവല്‍ മാലാഖയായി നിന്നതിന്. ഒപ്പം ഈ വര്‍ഷമത്രയും ഞങ്ങളുടെ കുറവുകളും തെറ്റുകളും ക്ഷമിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ഇന്നിപ്പോള്‍ ബിലാല്‍ തിരികെ വരുന്നുവെന്ന് അമല്‍ പറയുമ്പോള്‍ ആരാധകരും പറയുകയാണ്, നന്ദി അമല്‍!!!

"</p

ബിഗ് ബി ഉണ്ടാക്കിയ ഓളം പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞും അടങ്ങാതെ നില്‍ക്കുമ്പോള്‍ ബിലാല്‍ ഒരിക്കല്‍ കൂടി കൊച്ചിയിലേക്ക് വരികയെന്നാല്‍, ആരാധകര്‍ക്ക് ആഹ്ളാദിക്കാന്‍ അതില്‍പ്പരം എന്തു വേണം. മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ കൊച്ചി പഴയതില്‍ നിന്നും പിന്നെയും ഒരുപാടൊരുപാട് മാറിയെങ്കിലും ബിലാല്‍ പഴയ ആ ബിലാല്‍ തന്നെയായിരിക്കുമല്ലോ!!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍