UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് റാണി മുഖർജിയുടെ വിചിത്രമായ പ്രതികരണം: വിയോജിപ്പുമായി ദീപികയും ആലിയ ഭട്ടും

എൻ.എൻ-ന്യൂസ് 18 നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് റാണി മൂഖർജി വിഷയത്തിന്റെ ഗൗരവം ഒട്ടും പരിഗണിക്കാതെ, ഇതേ കുറിച്ച് പ്രതികരിക്കുന്നത്.

പോയ വർഷം സിനിമാ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ‘മീ ടൂ’വെളിപ്പെടുത്തലുകളെ കുറിച്ചാണ്. നടി തനുശ്രീ ദത്തയാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ തുടങ്ങിവെച്ചത്. എന്നാൽ പിന്നീട അങ്ങോട്ട് സിനിമ ലോകം ഒന്നടങ്കം ഈ ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ മീടൂ വെളിപ്പെടുത്തലുകളിൽ വ്യത്യസ്ത നിലപാടുമായി നടി റാണി മൂഖർജി രംഗത്തെത്തിയിരിക്കുകയാണ്. എൻ.എൻ-ന്യൂസ് 18 നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് റാണി മൂഖർജി വിഷയത്തിന്റെ ഗൗരവം ഒട്ടും പരിഗണിക്കാതെ, ഇതേ കുറിച്ച് പ്രതികരിക്കുന്നത്.

പ്രമുഖ നടിമാരായ ദീപിക പദുകോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ എന്നിവരും ചർച്ചയിലുണ്ടായിരുന്നു. ഇവർ മീ ടൂ ക്യാമ്പയിനെ അനുകൂലിച്ചപ്പോൾ റാണി മൂഖർജി ഈ നിലപാടിന് വിപരീതമായിട്ടാണ് സംസാരിച്ചത്.ഇതേ തുടർന്ന് താരത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ്‌ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാൽ ജോലി ചെയ്യുന്ന ഇടമാണ് സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാൽ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാർഥ്യമെന്ന അനുഷ്കയുടെ പ്രസ്താവനക്ക് മറുപടിയായ് ആണ് റാണി മുഖർജിയുടെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ ശക്തരാകണം. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാൻ സ്ത്രീകൾക്കാവണം. സ്ത്രീകൾ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. ഇതിനെ എതിർത്ത് ദീപിക പദുകോൺ രംഗത്തെത്തി എല്ലാ സ്ത്രീകൾക്കും അത്തരം ഡി.എൻ.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു. എന്നാൽ സ്കൂളുകളിൽ ആയോധനകലകൾ പഠിപ്പിക്കണമെന്നും പെൺകുട്ടികൾ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. എന്നാൽ ദീപികയും അനുഷ്‌കയും ഈ നിലപാടിനെ എതിർത്തു. സമൂഹ മാധ്യമങ്ങൾ ഈ ചർച്ച ഏറ്റെടുത്തതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് റാണിക്ക് എതിരെ വരുന്നത്. എന്നാൽ
വിമര്ശനങ്ങളെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍