UPDATES

സിനിമാ വാര്‍ത്തകള്‍

നവകേരളത്തിനായി റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ വമ്പന്‍ ബോളിവുഡ് താരനിശ

താശനിശ കൂടാതെ എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് വിദേശത്ത് നിന്നും പണം കണ്ടെത്താനുള്ള പരിപാടികളും റസൂല്‍ പൂക്കുട്ടി നടത്തുന്നുണ്ട്.

സംസഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ ബോളിവുഡ് താരനിശയുമായി റസൂല്‍ പൂക്കുട്ടി. നേരത്തെ റസൂല്‍ പൂക്കുട്ടിയുടെ സന്നദ്ധ സംഘടനയായ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴി ബോളിവുഡ് താരങ്ങള്‍ കേരളത്തിലേക്ക് സഹായം എത്തിച്ചിരുന്നു. നവകേരളത്തിനായി ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ച് ‘വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട്’ എന്ന വമ്പന്‍ താശനിശയ്ക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്.

താശനിശയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ താല്‍പര്യം അറിയിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ചായിരിക്കും പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നത്. താശനിശ കൂടാതെ എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് വിദേശത്ത് നിന്നും പണം കണ്ടെത്താനുള്ള പരിപാടികളും റസൂല്‍ പൂക്കുട്ടി നടത്തുന്നുണ്ട്.

നേരത്തെ ബോളിവുഡില്‍ നിന്ന് അമിതാബച്ചന്‍, ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, അക്ഷയ് കുമാര്‍, എ.ആര്‍.റഹ്മാന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും കേരളത്തിന് സഹായം എത്തിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍