UPDATES

സിനിമാ വാര്‍ത്തകള്‍

എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; രണ്ടാമൂഴം ചെയ്യുമെന്ന് ബി ആര്‍ ഷെട്ടി

ഇതിനെക്കുറിച്ച് താന്‍ എംടിയുമായി സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി

മഹാഭാരതം സിനിമ ചെയ്യാന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. എംടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷെട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എംടി സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസമാണ് കോടതി പരിഗണിക്കുക.

എംടിയുമായി മധ്യസ്ഥരുടെ സഹായത്തോടെ ചര്‍ച്ച നടത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. ശ്രീകുമാറാണ് തന്നെ സമീപിച്ചതെന്നും മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിന് സമ്മതിച്ചതെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതിനെക്കുറിച്ച് താന്‍ എംടിയുമായി സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രണ്ട് ഘട്ടമായി 2020ഓടെ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷെട്ടി പറഞ്ഞു.

യൂണിമണി, യുഎഇ എക്‌സ്‌ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് മംഗലാപുരം സ്വദേശിയായ ബിആര്‍ ഷെട്ടി.

എംടിയുടെ വീട്ടില്‍ ശ്രീകുമാര്‍ മേനോന്‍ വന്നു, കണ്ടു, തിരിച്ചുപോയി

മോഹന്‍ലാല്‍, താങ്കളെ എനിക്ക് വേണ്ടത്ര അറിയില്ലായിരുന്നു; ക്ഷമ ചോദിച്ച് കെആര്‍കെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍