UPDATES

സിനിമ

കാസാബ്ലാങ്കയ്ക്ക് 75 വയസ്

കൂടുതലും യുദ്ധ അഭയാര്‍ത്ഥികള്‍ അഭിനയിച്ച ഈ ചിത്രം ആദ്യ പ്രദര്‍ശനം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജനശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങിയത്. പിന്നീട് ഏറ്റവും മികച്ച യുദ്ധചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ‘കാസബ്ലാങ്ക’ എന്ന സിനിമയുടെ കഥയാണിത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാല്‍പനിക ഭാവുകത്വം നിറഞ്ഞ ബ്ലാക്ക് ആന്റ് വൈറ്റ് ആഖ്യാനമായ ആ ചിത്രം 1942ലെ നന്ദിപ്രകാശന ദിവസത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ വിമര്‍ശകരുടെ അനുവാചകരുടെയോ പ്രശംസ പിടിച്ചുവാങ്ങാന്‍ സാധിച്ചില്ല. എല്ലാ കാലത്തെയും മികച്ച് നൂറ് ചലച്ചിത്രങ്ങള്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തപ്പോള്‍ ആ ചിത്രം രണ്ടാം സ്ഥാനത്തെത്തുമെന്നും അന്നാരും പ്രതീക്ഷിച്ചില്ല. കൂടുതലും യുദ്ധ അഭയാര്‍ത്ഥികള്‍ അഭിനയിച്ച ഈ ചിത്രം ആദ്യ പ്രദര്‍ശനം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജനശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങിയത്. പിന്നീട് ഏറ്റവും മികച്ച യുദ്ധചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ‘കാസബ്ലാങ്ക’ എന്ന സിനിമയുടെ കഥയാണിത്.

ചിത്രത്തിലെ നായകനായിരുന്ന ഹംപ്രി ബൊഗാര്‍ട്ട് തൊണ്ടയിലെ അര്‍ബുദം മൂലം 1957ല്‍ അന്തരിച്ചപ്പോള്‍ ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിച്ചപ്പോഴാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. പ്രദര്‍ശനം വിജയമായതോടെ മറ്റ് കാമ്പസുകളിലേക്കും പ്രദര്‍ശനം വ്യാപിപ്പിക്കുകയായിരുന്നു. ‘എവരിബഡി കംസ് ടു റിക്‌സ്’ എന്ന നാടകത്തെ അധികരിച്ച് പിന്നീട് അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗനെ നായാകനായ റിക്കിന്റെ വേഷത്തില്‍ അഭിനയിപ്പിക്കു്‌നന പുതിയ ചിത്രം നിര്‍മ്മിക്കുകയാണെന്ന് 1942 ജനുവരിയിലാണ് വാര്‍ണര്‍ ബ്രദേഴ്‌സ് പ്രഖ്യാപിച്ചത്. ഹംപ്രി ബൊഗാര്‍ട്ടിനെ ആയിരുന്നില്ല ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. കറുത്ത്, പൊക്കം കുറഞ്ഞ ബൊഗാര്‍ട്ട് അക്കാലത്ത് ഗുണ്ടകളുടെ വേഷത്തിലാണ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പക്ഷെ പിന്നീട് ബൊഗാര്‍ട്ട് ചിത്രത്തില്‍ നായകനായി വരികയായിരുന്നു.

നാടകത്തില്‍ റിക്കിയുടെ കാമുകിയുടെ പേര് ലൗസി മെര്‍ഡിത്ത് എന്നാണ്. എന്നാല്‍ നായിക ഒരു യൂറോപ്യന്‍ രൂപഘടനയുള്ള ആളാണെങ്കില്‍ നന്നായിരിക്കും എന്ന് നിര്‍മ്മാതാക്കള്‍ക്ക് തോന്നി. അങ്ങനെ നായികയുടെ പേര് ലിസ ലുണ്ട് എന്നാക്കി. സ്വീഡിഷ് താരം ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍ ചിത്രത്തിലേക്ക് വരുന്നത് അങ്ങനെയാണ്. പക്ഷെ അവിടെ മറ്റൊരു കുഴപ്പം സംഭവിച്ചു. ഇന്‍ഗ്രിഡ് ബര്‍ഗ്മാന് ബൊഗാര്‍ട്ടിനെക്കാള്‍ രണ്ട് ഇഞ്ച് പൊക്കക്കൂടുതല്‍ ഉണ്ടായിരുന്നു. ബൊഗാര്‍ട്ടിന്റെ പൊക്കം കൂട്ടാന്‍ ഉയരം കൂടിയ ഷൂവും മറ്റ് തന്ത്രങ്ങളും നിര്‍മമാതാക്കള്‍ പരീക്ഷിച്ചു. പക്ഷെ ബൊഗാര്‍ട്ട് ഇതിലൊന്നും സംതൃപ്തനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്‍ഗ്രിഡും ബൊഗാര്‍ട്ടും തമ്മിലുള്ള രസതന്ത്രം അതിനാടകീയമായിരുന്നു. ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍ പിന്നീട് ഇങ്ങനെ എഴുതി: ‘ഞാന്‍ അദ്ദേഹത്തെ ചുംബിച്ചു, പക്ഷെ എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നു.’

ഹംഗേറിയന്‍ സംവിധായകന്‍ മൈക്കിള്‍ കുര്‍ട്ടിസ് ഉള്‍പ്പെടെ ഭൂരിപക്ഷം നടീനടന്മാരും സാങ്കേതിക വിദഗ്ധരും യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. പലരും നാസി തടവറകളില്‍ നിന്നും രക്ഷപ്പെട്ടവര്‍. കാലിഫോര്‍ണിയയിലെ ബുര്‍ബാങ്കിലാണ് കാസബ്ലാങ്ക ചിത്രീകരിച്ചത്. വാതില്‍പുറ ചിത്രീകരണങ്ങള്‍ വളരെ കുറവായിരുന്നു. ചിത്രീകരണത്തിന് ഇടയില്‍ പോലും തിരക്കഥ തിരുത്തപ്പെട്ടു. ചിത്രം എങ്ങനെ അവസാനിക്കും എന്ന് ആര്‍ക്കും നിശ്ചയമില്ലായിരുന്നു. പ്രസിദ്ധമായ അവസാനരംഗം വലിയ സെറ്റിടാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പ്ലൈവുഡില്‍ നിര്‍മ്മിച്ച ഒരു വിമാനത്തിനകത്ത് വച്ചാണ് ചിത്രീകരിച്ചത്.

1943 ജൂണില്‍ ചിത്രം പുറത്തിറക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സഖ്യകക്ഷികള്‍ 1942 നവംബറില്‍ വടക്കേ ആഫ്രിക്കയിലെ യഥാര്‍ത്ഥ കാസബ്ലാങ്കയില്‍ എത്തിയത് മുതലാക്കുന്നതിനായി ചിത്രം നേരത്തെ പുറത്തിറക്കുകയായിരുന്നു. സഖ്യകക്ഷികള്‍ കാസബ്ലാങ്കയിലെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ന്യൂയോര്‍ക്കില്‍ നടന്നു. എട്ട് അക്കാദമി നാമനിര്‍ദ്ദേശങ്ങളാണ് ചിത്രം നേടിയത്. മികച്ച ചിത്രത്തിനും, സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ചിത്രം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍