UPDATES

സോഷ്യൽ വയർ

‘അശ്ലീലം കാണിക്കാൻ വേണ്ടി മാത്രമാണ് ആ പാട്ട് വീണ്ടുമെടുത്തത്’; ഛമ്മ ഛമ്മ സോങ് റീമേക്ക് ചെയ്ത് നശിപ്പിച്ചെന്ന് നവമാധ്യമങ്ങളിൽ വിമർശനം

ചൈനഗേറ്റിലാണ് ഛമ്മ ഛമ്മ ഇന്നും സിനിമപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഗാനമാണ്. ഈ ഗാനത്തില്‍ ഊര്‍മ്മിളയുടെ നൃത്തം ശ്രദ്ധിക്കപ്പട്ടിരുന്നു.

20 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ചൈനഗേറ്റിലെ ഗാനം റീമേക്ക് ചെയ്ത് നശിപ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം. ഗാനത്തില്‍ അശ്ലീലം കുത്തി നിറച്ചതിനെതിരെയാണ് പ്രതിഷേധം. ഊര്‍മ്മിള തകര്‍ത്താടിയ ഛമ്മ ഛമ്മ എന്ന ഗാനമാണ് റീമേക്ക് ചെയ്ത് പുറത്തിറങ്ങിയിരിക്കുന്നത്. മേനി പ്രദര്‍ശിപ്പിക്കാനും, അശ്ലീലം കുത്തി നിറയ്ക്കാനുമാണ് ആ ഗാനം ഉപയോഗിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

ചൈനഗേറ്റിലാണ് ഛമ്മ ഛമ്മ ഇന്നും സിനിമപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഗാനമാണ്. ഈ ഗാനത്തില്‍ ഊര്‍മ്മിളയുടെ നൃത്തം ശ്രദ്ധിക്കപ്പട്ടിരുന്നു.  അല്‍ക യഞ്ജിക്, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് പഴയ ഛമ്മ ഛമ്മ ആലപിച്ചിരിക്കുന്നത്.

അര്‍ഷാദ് വാസിയുടെ പുതിയ സിനിമയായ ഫ്രോഡ് സയ്യാനിയിലാണ് ഛമ്മയുടെ റീമേക്ക് ഉപയോഗിച്ചിരിക്കുന്നത്. 17 മില്ല്യണ്‍ കാഴ്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയെങ്കിലും വലിയ വിമര്‍ശനങ്ങളാണ് ഈ ഗാനം നേരിടുന്നത്. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്. തനിഷ്‌ക് ഭാഗ്ജിയുടെ സംഗീതം. സൗരവ് ശ്രീവാസ്തവയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 18ന് ചിത്രം തീയേറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍