UPDATES

സിനിമാ വാര്‍ത്തകള്‍

കാള്‍ മാര്‍ക്സിന്റെ ജീവിതവും ചരിത്രവും കാര്‍ട്ടൂണാകുന്നു

ദി ലീഡര്‍’എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന അനിമേഷന്‍ ചിത്രം ചൈനീസ് സര്‍ക്കാരിന്റെ കൂടെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ക്‌സിസ്റ്റ് ഓഫീസ് കൂടിയാകും നിര്‍മ്മിക്കുക.

കാള്‍ മാര്‍ക്‌സിന്റെ ജീവിതവും ചരിത്രവും കാര്‍ട്ടൂണായി ഒരുങ്ങുന്നു. കാള്‍ മാര്‍കസിന്റെ 200ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കാര്‍ട്ടൂണ്‍ പുറത്ത് വരുന്നത് എന്നാണ് വാര്‍ത്തകള്‍. പ്രശസ്ത സ്ട്രീമിങ് സൈറ്റും, ഗെയിംഗ് ഹബ്ബുമായ ചൈനീസ് കമ്പനി ബിലിബിലി ആണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ദി ലീഡര്‍’എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന അനിമേഷന്‍ ചിത്രം ചൈനീസ് സര്‍ക്കാരിന്റെ കൂടെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ക്‌സിസ്റ്റ് ഓഫീസ് കൂടിയാകും നിര്‍മ്മിക്കുക.

ഡോങ്ങ്മാന്‍ ടാങ്ക് എന്ന കമ്പനി ആനിമേഷന്‍ നിര്‍വഹിക്കുന്ന ചിത്രത്തില്‍ മാര്‍ക്സിന്റെ പൊളിറ്റിക്കല്‍ തിയറിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്ക് ഒപ്പം, മാര്‍കസി്‌ന്റെ യവ്വനവും പ്രണയവും പശ്ചാത്തലമാകും. അനിമേഷന്‍ വീഡിയോയെ കുറിച്ച് ‘ബിലിബിലി’ പുറത്തുവിട്ട വീഡിയോക്ക് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ നാല് ലക്ഷത്തോളം കാഴ്ചക്കാരാണുള്ളത്. എന്നാല്‍ കാര്‍ട്ടൂണിന് എത്ര എപിസോഡുണ്ടാകുമെന്ന് സ്ഥിതികരിച്ചട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍