UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടു; ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി

96 സിനിമയില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയി ആയിരുന്നു

തമിഴ് സിനിമ ലോകത്തെ മീ ടു കാമ്പയിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും പ്രശസ്ത തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരേ മീ ടു വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നും തന്നെ പുറത്താക്കിയ വിവരം ചിന്മയി തന്നെയാണ് അറിയിച്ചിരിക്കുന്നത്. യാതൊരു അറിയിപ്പും കൂടാതെയാണ് തനിക്കെതിരേയുള്ള നടപടിയെന്നും ചിന്മയി പറയുന്നു.

രണ്ടുവര്‍ഷത്തെ അംഗത്വ ഫീസ് അടച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ യൂണിയനില്‍ നിന്നും പുറത്താക്കിയതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിവരവും തന്നെ അറിയിച്ചിരുന്നില്ലെന്നുമാണ് ചിന്മയി പറയുന്നത്. ഡബ്ബിംഗ് യൂണിയനില്‍ നിന്നും ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. തമിഴ് സിനിമയില്‍ ഇനി മുതല്‍ എനിക്ക ഡബ്ബിംഗ് ചെയ്യാന്‍ കഴിയില്ല. രണ്ടുവര്‍ഷത്തെ അംഗത്വ ഫീസ് ഞാന്‍ അടച്ചിട്ടില്ലെന്നാണ് പുറത്താക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.എങ്കിലും എന്റെ ഡബ്ബിംഗ് പ്രതിഫലത്തില്‍ നിന്നും 10 ശതമാനം യൂണിയന്‍ എടുക്കുന്നുമുണ്ടായിരുന്നു; ചിന്മയി പറയുന്നു.

96 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിത്രത്തിലെ ഗാനങ്ങളില്‍ അധികവും പാടിയതും ചിന്മയായി ആയിരുന്നു. ഗായിക എന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഒരുപോലെ പ്രശസ്തയാണ് ചിന്മയി. യൂണിയനില്‍ അംഗമല്ലാത്തവര്‍ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതിനാല്‍ തന്നെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കിയതോടെ ഇനി മുതല്‍ തനിക്ക് തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്യാന്‍ സാധ്യമല്ലെന്നു ചിന്മയി പറയുന്നുണ്ട്. താന്‍ കുടിശ്ശിക തീര്‍ക്കാന്‍ ഉണ്ടെന്നു കാണിച്ച് ഒരു നോട്ടീസ് പോലും യൂണിയനില്‍ നിന്നും വന്നിരുന്നില്ലെന്നും പുറത്താക്കല്‍ തീരുമാനുമായി ബന്ധപ്പെട്ടും ഒരു ആശയവിനിമയവും യൂണിയന്‍ താനുമായി നടത്തിയിട്ടില്ലെന്നും ചിന്മയി വ്യക്തമാക്കുന്നു. ഇനി തനിക്ക് സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ കഴിയുമോയെന്നോ യൂണിയനില്‍ അംഗത്വം തിരിച്ചു കിട്ടുമെന്നോ അറിയില്ലെന്നാണ് ചിന്മയി പറയുന്നത്. പ്രശസ്ത നടന്‍ കൂടിയായ രാധ രവിയാണ് ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ്. ചിന്മയി വിഷയത്തില്‍ പ്രതികരിക്കാന്‍ രാധ രവി തയ്യാറായിട്ടില്ല. മീ ടു ആരോപണം നേരിട്ട വ്യക്തി കൂടിയാണ് രാധ രവി.

നിന്നെ ബലാത്സംഗം ചെയ്യും, മുഖത്ത് ആസിഡും ഒഴിക്കും; അതാണവരുടെ ഭീഷണി

50 വർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും സ്ത്രീ ഒരു അതിക്രമത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് ശ്രദ്ധിക്കുക; സിദ്ധാർഥ്

ആസിഡ് ആക്രമണവും ബലാത്സംഗ ഭീഷണിയുമുണ്ടായേക്കാം: പാര്‍വതിയ്ക്ക് പിന്തുണയുമായി ചിന്മയി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍