UPDATES

സിനിമാ വാര്‍ത്തകള്‍

ഇത്തവണ ക്രിസ്മസ് പൊടി പൊടിക്കും: ഞാൻ പ്രകാശനും, സിറോയും അടക്കം 7 ചിത്രങ്ങൾ തിയ്യേറ്ററുകളിലേക്ക്

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വര്ഷങ്ങള്ക്കു ശേഷം ഒരുമിച്ചു ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍ ‘ .യുവ തരാം ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍ .

ഒട്ടനവധി മലയാള-തമിഴ് ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസ് ആയി ഈ ആഴ്ച തിയ്യേറ്ററുകളിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ സത്യന്‍ അന്തിക്കാട് ചിത്രം ,’ഞാന്‍ പ്രകാശൻ’ ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’ ജയസൂര്യയുടെ ‘പ്രേതം 2’ എന്നീ ചിത്രങ്ങൾ ആണ് നാളെ റിലീസ് ചെയ്യുന്നത്. ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെ ‘തട്ടിന്‍ പുറത്ത് അച്യുതനും’ ഈ വാരം എത്തുന്ന മലയാള സിനിമകളില്‍ ഒന്നാണ്.

മറ്റൊരു പ്രധാന റിലീസ് ധനുഷ് നായകനായി എത്തുന്ന ‘മാരി 2’ ആണ്. കന്നഡ സിനിമയായ ‘കെ.ജി.എഫ്’ (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്) ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഡബ് ചെയ്ത് ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ഷാരുഖ് ചിത്രം സീറോയും ക്രിസ്തുമസ്ബോക്സ് ഓഫീസ് പോരാട്ടത്തിനുണ്ടാകും

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍ ‘ .യുവ താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍ . ഫഹദും സത്യന്‍ അന്തിക്കാടും ഒരുമിച്ച ഒരു ഇന്ത്യന്‍ പ്രണയ കഥ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ലഭിച്ച യുവ താരം ടോവിനോ തോമസും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര് ‘ ജോസ് സെബാസ്റ്റ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് .

ഹിറ്റ് കൂട്ടുകെട്ട് രഞ്ജിത്ത് ശങ്കറും -ജയസൂര്യയും ചേര്‍ന്നെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടാണ് .ഈ കൂട്ടുകെട്ടില്‍ തന്നെ ഇറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2 . സാനിയ അയ്യപ്പന്‍ ,ദുര്ഗ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍ .ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ ചിത്രം 22 ന് തീയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

21 നു പുറത്തിറങ്ങാനിരിക്കുന്ന മാരി 2 ,2015 ല്‍ റിലീസ് ആയ ധനുഷ് ചിത്രം മാരി യുടെ രണ്ടാം ഭാഗമാണ് . ഒന്നാം ഭാഗത്തില്‍ വില്ലനായി എത്തിയത് മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ആണെങ്കില്‍ ഇത്തവണത്തെ വില്ലന്‍ യുവ താരം ടോവിനോ തോമസ് ആണ്.

ഏറെ പ്രതീക്ഷകളോടെ എത്തുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് ‘സീറോ’ .ചിത്രത്തില്‍ കുള്ളനായി ആണ് ഷാരുഖ് വേഷമിടുന്നത് .ഒടുവില്‍ ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം പരാചയങ്ങള്‍ ആയ ഷാരുഖ് ന് ഈ ചിത്രത്തിന്റെ വിജയം വളരെ അനിവാര്യയമാണ്.ഫാനിനു ശേഷം എത്തുന്ന ഷാരുഖ് ന്റെ പരീക്ഷണ ചിത്രം കൂടിയാണിത് .ആനന്ദ് എല്‍.റായ് ആണ് ചിത്രത്തിന്റെ സംവിധായകന്‍ .അനുഷ്‌ക്ക ,കത്രിന കൈഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍