UPDATES

സിനിമാ വാര്‍ത്തകള്‍

തമിഴകത്തിന്റെ ‘അയ്യാ’ ആയി വിജയ് സേതുപതി; സീതാക്കത്തി ഡിസംബർ 20-ന് തിയ്യേറ്ററുകളിലേക്ക്‌

എഴുപതില്‍ അധികം പ്രായമുള്ള കഥാപാത്രമായി ആണ് വിജയ് സേതുപതി എത്തുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ‘മക്കള്‍ സെല്‍വന്‍’ആയി മാറിയ വിജയ് സേതുപതിയുടെ ഗംഭീര മേക്ക്ഓവറില്‍ ‘സീതാകത്തി’ ഡിസംബര്‍ 20 ന് എത്തുന്നു. എഴുപതില്‍ അധികം പ്രായമുള്ള കഥാപാത്രമായി ആണ് വിജയ് സേതുപതി എത്തുന്നത്.

ഏത് തരത്തിലുള്ള കഥാപാത്രത്തെഅവതരിപ്പിക്കാനാവുമെന്നും മേക്കോവറിനായി കഠിന പ്രയത്‌നങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായ സീതാകത്തിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാലാജി തരണീധരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.അയ്യാ എന്നറിയപ്പെടുന്ന ആദിമൂലം എന്ന നടന്റെ ജീവിതകഥയാണ് സിനിമയുടേത്. നാടകത്തില്‍ നിന്നും സിനിമയിലുമായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള മേക്കോവറുമായാണ് താരമെത്തുന്നത്.

മേക്കോവര്‍ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ മേക്കപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബാലാജി തരണീധരനും വിജയ് സേതുപതിയും അമേരിക്കയിലേക്ക് പോയിരുന്നു. നാല് മണിക്കൂറോളം സമയമെടുത്താണ് മേക്കപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. ദേശീയ പുരസ്‌കാര ജേതാവായ അര്‍ച്ചനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പാര്‍വ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര, രമ്യ നമ്പീശന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

വിജയ് സേതുപതിയുടെ അവസാനം പുറത്തിറങ്ങിയ 96 കേരളത്തിലും തമിഴ് നാട്ടിലും ഒരേപോലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു.സമീപകാലത്തു കേരളത്തില്‍ ഏറ്റവും അധികം പ്രദര്‍ശിപ്പിച്ച തമിഴ് ചിത്രവും 96 ആണ്. കേരളത്തിലും തമിഴ് നാട്ടിലും അടക്കം പല കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ സണ്‍ ടി വി ചിത്രം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തതിനു എതിരെ സിനിമയിലെ നായിക തൃഷ അടക്കം രംഗത്ത് വന്നിരുന്നു.

96ലൂടെ തമിഴ് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വന്ന മലയാളിയായ ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സുധന്‍ സുന്ദരം ,ഉമേഷ് ജി ,ജയറാം ,അരുണ്‍ വൈദ്യനാഥന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ വ്യാഴാഴ്ച വേള്‍ഡ് വൈഡ് റിലീസ് ആയി തീയേറ്ററുകളില്‍ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍