UPDATES

സിനിമ

അവള്‍ക്കും അവളോടൊപ്പമുള്ളവര്‍ക്കും ഒപ്പം ഞങ്ങളും; സംയുക്ത പ്രസ്താവനയുമായി മലയാള സിനിമ ലോകം

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യം

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിച്ചും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിലപാടുകളില്‍ വിയോജിപ്പും കുറ്റാരോപിതനായ നടനുവേണ്ടി കൈക്കൊണ്ട നിലപാടുകളുടെ പേരില്‍ ആ സംഘടനയുടെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തി കൊണ്ട് രാജിവച്ച സുഹൃത്തുക്കള്‍ക്കും പുരുഷ ഫ്യൂഡല്‍ ലോകമായി മാറിയ മലയാള സിനിമാലോകത്തിന്റെ നിലപാടുകള്‍ക്കെതിരേ രൂപീകരിച്ച സ്ത്രീ കൂട്ടായ്മയ്ക്കും പിന്തുണയും അഭിവാദ്യങ്ങള്‍ക്കും അര്‍പ്പിച്ച് സിനിമയുടെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുപേര്‍ ഒപ്പിട്ട സംയുക്ത പ്രസ്തവാന. നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഈ പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്.അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

For Contact
Ajithkumar B
Rajeev Ravi
Aashiq Abu
Kamal K M

Signed by:

1.Vinayakan -Actor & Music Director
2. .Vidhu Vincent- Director
3.Revathi -Actor & Director
4.Padmapriya -Actor
5.Parvathy -Actor
6.P Balachandran -Actor & Writer
7.Sajitha Madathil – Actor
8.Aashiq Abu – Director & Producer
9.Rajeev Ravi -Cinematographer & Director
10.Anwar Rasheed -Director & Producer
11.Amal Neerad -Director & Producer
12.Ajithkumar B -Director & Film Editor
13.Madhu Neelakandan -Cinematographer
14.Anvar Ali -Poet & Lyricist
15.Dileesh pothan -Actor &Director
16.Krishnanunni -Sound Engineer
17.Sameer Thahir -Director & Producer
18.Shyju Khalid -Cinematographer & Director
19.Kamal KM -Director
20.Ajayan Adatt -Sound Recordist
21.Ajayan Chalissery -Art Director
22.Venu -Cinematographer & Director
23.Bina Paul Venugopal -Film Editor
24.Asha Joseph -Director & Teacher
25.Manoj Kuroor -Poet & Lyricist
26.Pramod Thomas -Sound Engineer
27.Jayadevan C -Sound Engineer
28.Manoj Kannoth -Film Editor
29.Fauzia fathima- Cinematographer
30.T K Rajeev Kumar -Director
31.Zakariya Muhammed -Director
32.Muhsin Parari -Director
33.K P Sasi -Director , Activist & Cartoonist
34.Binu Mathew -Journalist & Activist
35.Unni Vijayan
36.Leenus KL -Teacher
37.Pradeep Nair
38.Shanet
39.Shini K
40.Prakash Bare -Actor & Producer
41.Gokul Das
42.Unnimaya -Actor & Technician
43.MJ Radhakrishnan -Cinematographer
44.Dr Biju -Director
45.Smijithkumar -Sound Engineer
46.Sudevan -Director
47.Sunny Joseph -Cinematographer
48.Sajan kalathil -Cinematographer
49.Sribala -Director
50.Deedi Damodaran -Writer & Activist
51.Prakash Moorthy
52.Jayesh -Cinematographer
53.Pappu-Cinematographer
54.Suresh Rajan
55.Vinod Veerakumar – Cinematographer
56.John P Varkey -Music Director
57.Joshi Mathew
58.Deepesh
59.Jubith Namradath -Director
60.Sanal Kumar Sasidharan -Director
61.Mazhar Hamsa – Costume Designer
62.Miriam Joseph
63.Archana Padmini -Actor
64.Shehnad Jalal -Cinematographer
65.Ranjith Sankaran -Film Editor
66.Benny Benedict -Teacher & Film Activist
67.Rajasekhar v Das – Social worker & Film Activist
68.Srinda -Actor
69.Sunil Babu
70.Prakash kutty- Cinematographer
71.Sanal George – Sound Recordist and Designer
72.Appu Prabhakar -Cinematographer
73.Sudha KF –Director
74.Arun Varma – Cinematographer
75.Kukku Saritha- Actor
76.Anumol – Actor
77.Shanavas Bavakutty – Director
78.Praveen MK -Film Editor
79.Jain Joseph -Cinematographer, Teacher
80.Mohandas VP -Sound Recordist and Designer
81.Anvar S Kaithadi-Cinematographer
82.P.F Mathews -Writer
83.Praveen Prabhakaran-Cinematographer
84.Davis Manuel-Sound Designer
85.Kani -Actor
86.Pavi Shanker- Publictiy Designer
87.Sudeep Joshy-Director
88.CS Venkiteswaran -Film Critic
89.Indu Namboodiri
90.Soumya Sadanandan
91.Sayanora- Singer
92. Alencier ley Lopaz -Actor
93.Ashraf Hamza -Writer
94.Vivek Satchidanandan- Sound Recordist and Designer
95. Ranjith Kuzhoor- Film Editor, Director
96. Sanju Unnithan-Producer
97. Hari Nair Cinematographer
98. NK Mohammed Koya Director
99.Priyanandanan Director
100. PS Rafeeq writer

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍