UPDATES

സോഷ്യൽ വയർ

തലയുടെ ‘വിശ്വാസം’ ടിക്കറ്റിനായി ഗേറ്റ് ചാടിക്കടക്കുന്ന ആരാധകരുടെ വീഡിയോ വൈറൽ

അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്നുള്ള വീഡിയോ വൈറലാകുകയാണ്

തല അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിശ്വാസം ‘. സംവിധായകാൻ ശിവയും അജിത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായിരുന്നു.

റിലീസിന് മൂന്ന് ദിവസം മുന്നേ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇതിനിടയിലാണ് സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റിനായി ആരാധകര്‍ തീയറ്ററിലേക്ക് ഇടിച്ച് കയറിയത്. ടിക്കാറ്റിനായി ആരാധകര്‍ തിരക്ക് കൂട്ടുന്ന ഈ വീഡിയോ രമേഷ് ബാല സോഷ്യല്‍മീഡിയയിലൂടെയാണ് പങ്കുവെച്ചത്.  ടിക്കറ്റിനായി ആരാധകര്‍ ഗേറ്റ് ചാടി കടക്കുന്ന അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്നുള്ള വീഡിയോ വൈറലാകുകയാണ്.

ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത്.

ചിത്രത്തിൽ നയൻ‌താര നായികയായി എത്തുമ്പോൾ അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു.ചിത്രം ജനുവരി 10 പൊങ്കൽ റിലീസായി തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍