UPDATES

സിനിമാ വാര്‍ത്തകള്‍

‘മറുവാര്‍ത്തൈ പേസാതെ’ ഗാനം ചിട്ടപ്പെടുത്തിയ അജ്ഞാതനെ വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോന്‍

മിസ്റ്റര്‍ എക്‌സ് എന്നായിരുന്നു സംഗീത സംവിധായകന്റെ പേര് ഇത്രയും നാളും കാണിച്ചിരുന്നത്

‘മറുവാര്‍ത്തൈ പേസാതെ’ എന്ന ഗാനം സോഷ്യല്‍ മീഡിയിയില്‍ റെക്കോര്‍ഡ് വൈറലാണ്. ‘എന്നൈ നോക്കി പായും തോട്ടൈ’ എന്ന ഗൗതം വാസുദേവ് മേനോന്റെ ധനുഷ് ചിത്രത്തിലെ ഗാനമാണിതെന്ന് മാത്രമെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുരുന്നുള്ളൂ. ഈ ഗാനം രണ്ടുകോടിയിലേറെ പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീത സംവിധായകന്റെ പേര് പുറത്തുവിടാന്‍ ഗൗതം വാസുദേവ് മേനോന്‍ ഇത്രയും നാളും തയ്യാറായിരുന്നില്ല.

എ.ആര്‍. റഹ്മാന്‍, ഹാരിസ് ജയരാജ്, ഇളയരാജ തുടങ്ങിയ മുന്‍നിര സംഗീത സംവിധായകരുടെ പേരുകള്‍ ചേര്‍ത്ത് ആരാധകര്‍ ഗാനത്തിനെക്കുറിച്ച് ചോദിച്ചപ്പോളെല്ലാം ഗൗതം മൗനത്തിലായിരുന്നു. മിസ്റ്റര്‍ എക്‌സ് എന്നായിരുന്നു സംഗീത സംവിധായകന്റെ പേര് ഇത്രയും നാളും കാണിച്ചിരുന്നത്. എന്നാല്‍ ദീപാവലി ദിവസമായ ഇന്നലെ ആ രഹസ്യം ഗൗതം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലുടെ വെളിപ്പെടുത്തി.

ആരാധക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഈ റോമന്റിക്ക് ഗാനത്തിന്റെ പിന്നിലുള്ളത് ദാര്‍ബുക ശിവയാണെന്നാണ് ഗൗതം അറിയിച്ചിരിക്കുന്നത്. എം. ശശികുമാറിന്റെ ‘കിടാരി’ എന്ന ഒരൊറ്റ ചിത്രത്തിന് മാത്രമാണ് ശിവ സംഗീതം നല്‍കിയിട്ടുള്ളത്. ധനുഷ് ചിത്രം തൊടരി-യില്‍ ശിവ അഭിനയിച്ചിട്ടുമുണ്ട്.

‘മറുവാര്‍ത്തൈ പേസാതെ’ ഗാനത്തിലെ പിന്നിലെ ‘മിസ്റ്റര്‍ എക്‌സ്’ ദാര്‍ബുക ശിവ ആരാണ്‌?

താമരയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമാണ്. ധനുഷിനെ കൂടാതെ ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘മറുവാര്‍ത്തൈ പേസാതെ’ എന്ന ഗാനത്തിന്റെ Restrung Versio

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍