UPDATES

സിനിമാ വാര്‍ത്തകള്‍

മാസമുറയെക്കുറിച്ച് പെണ്‍മക്കളോട് അമ്മമാര്‍ മാത്രം സംസാരിക്കുന്നതെന്തുകൊണ്ട്: രാധിക ആപ്‌തെ

പല ആര്‍ത്തവ തിയറികളും മനസിലാക്കിയാല്‍ നാം ചിരിച്ചു പോകുമെന്നും രാധിക

യഥാര്‍ത്ഥ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ച് നിരൂപക പ്രശംസ നേടിയ നടിയാണ് ബോളീവുഡ് താരം രാധിക ആപ്‌തെ. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ലജ്ജോ എന്ന ഗ്രാമീണ പെണ്‍കുട്ടിയായും ഫോബിയയില്‍ അഗോരഫോബിയ പിടിപെട്ട പെണ്‍കുട്ടിയായും മഞ്ചി ദ മൗണ്‍ടെന്‍ മാനിലെ ഫഗുനിയയായും സുജോയ് ഘോഷിന്റെ ബംഗാളി ഷോര്‍ട്ട് ഫിലിം അഹല്യയിലെ അഹല്യയായും രാധികയുടെ കഴിവ് നാം കണ്ടതാണ്.

ഇപ്പോളിതാ അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ പാഡ്മാനിലും തകര്‍പ്പന്‍ പ്രകടനവുമായി രാധിക എത്തിയിരിക്കുന്നു. ചിത്രത്തിലെ ഗായത്രിയെന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് രാധിക ചെയ്യുന്നത്. മൂന്ന് കാരണങ്ങളാലാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈഔ കഥ പറയപ്പെടേണ്ടതാണെന്നതാണ് ഇതില്‍ ഒന്നാമത്തേത്, രണ്ടാമതായി ആളുകള്‍ മാസമുറയെക്കുറിച്ച് യാതൊരു മടിയുമില്ലാതെ സംസാരിക്കാന്‍ ആരംഭിച്ചാല്‍ ധാരാളം മാറ്റമുണ്ടാക്കാന്‍ സാധിക്കും. കൂടാതെ മാസമുറ സമയത്തെ ശുചിത്വത്തിന്റെ ആവശ്യകത ജനങ്ങള്‍ കൂടുതലായി മനസിലാക്കി വരുന്ന കാലഘട്ടമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡ് നിര്‍മ്മിക്കുന്ന മെഷിയന്‍ വികസിപ്പിച്ചെടുത്ത അരുണാചലം മുരുകാനന്ദത്തിന്റെ യഥാര്‍ത്ഥ ജീവിതം പറയുന്ന ചിത്രമാണ് ഇത്. ആര്‍ത്തവ കാലത്ത് സ്ത്രീയ്ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നത് പ്രാചീനമാണെന്നും പല ആര്‍ത്തവ തിയറികളും മനസിലാക്കിയാല്‍ നാം ചിരിച്ചു പോകുമെന്നും രാധിക വ്യക്തമാക്കി. മക്കളോട് ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാന്‍ അമ്മമാര്‍ക്ക് മാത്രമാണ് ധൈര്യമുള്ളതെന്നും എന്തുകൊണ്ട് അച്ഛന്മാര്‍ ഇതേക്കുറിച്ച് അവരോട് സംസാരിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.

സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. അടുത്തകാലത്ത് ഇറങ്ങിയ അക്ഷയ്കുമാര്‍ ചിത്രം ടോയ്‌ലറ്റ് എക് പ്രേം കഥയും എല്ലാ വീടുകളിലും കക്കൂസ് വേണ്ടതിന്റെ ആവശ്യകതയാണ് ചര്‍ച്ച ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍