UPDATES

സിനിമാ വാര്‍ത്തകള്‍

വിവാഹ സമ്മാനങ്ങൾ വേണ്ട, ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അഭ്യർഥിച്ച് രണ്‍വീറും ദീപികയും

ദീപികയുടെ പേരിലുള്ള ദ ലൈവ് ലൗവ് ലാഫ് ഫൗണ്ടേഷന് തുക നല്‍കാനാണ് രണ്‍വീര്‍ ആവശ്യപ്പെട്ടത്.മാനസിക രോഗികളെ സഹായിക്കുന്ന ചാരിറ്റി ഫൗണ്ടേഷന്‍ 2015 ലാണ് തുടക്കം കുറിച്ചത്.

തങ്ങളുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരോട് വിവാഹ സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നും പകരമായി ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതിയെന്ന് ദീപിക പദുക്കോണും
രണ്‍വീര്‍ സിംഗും.

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 14, 15 തീയതികളിലാണ് ബോളിവുഡ്ഡ് കാത്തിരുന്ന ഇരുവരുടെയും വിവാഹം.
വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മൊബൈല്‍ഫോണുകള്‍ ചടങ്ങില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളെ അടക്കം വിലക്കിയ ചടങ്ങിന് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം. ആ തുക ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കാനും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യര്‍ത്ഥന.

ദ ലൈവ് ലൗവ് ലാഫ് ഫൗണ്ടേഷനാണ് ദീപിക നടത്തുന്നത്. മാനസിക രോഗികളെ സഹായിക്കുന്ന ചാരിറ്റി ഫൗണ്ടേഷന്‍ 2015 ലാണ് തുടക്കം കുറിച്ചത്. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, സജ്ഞയ് ലീലാ ബന്‍സാലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുമെന്നും റിപോര്‍ട്ടുകളുണ്ട്.

രണ്‍വീര്‍-ദീപിക വിവാഹം നടക്കുന്ന ‘ലേക്ക് കോമോ’യുടെ പഴക്കം ഏഴു നൂറ്റാണ്ട്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍