UPDATES

സിനിമാ വാര്‍ത്തകള്‍

നീ-നയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല: ദീപ്തി സതി

നീ-നയിലേത് മുടി മുറിച്ച, ശരീര ഭാഷയില്‍ മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രമായിരുന്നെങ്കില്‍ പൃഥ്വിരാജ് ചിത്രത്തില്‍ തനിക്ക് നീണ്ട മുടികളാണെന്നും ദീപ്തി സതി

നീ-നയ്ക്ക് ശേഷം തനിക്ക് മികച്ച വേഷങ്ങളൊന്നും ലഭിക്കാതിരുന്നതിനാലാണ് മലയാളത്തില്‍ വീണ്ടും അഭിനയിക്കാതിരുന്നതെന്ന് ദീപ്തി സതി. ഫെമിന മിസ് ഇന്ത്യ 2014 എന്ന നിലയില്‍ പ്രശസ്തയായ ശേഷമാണ് ദീപ്തി സതി ലാല്‍ ജോസിന്റെ നീ-നയില്‍ ശക്തമായ വേഷം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയത്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിന്റെ ഭാര്യയായി അഭിനയിക്കുകയാണ് ദീപ്തി സതി ഇപ്പോള്‍. അതേസമയം മലയാളത്തില്‍ മുഖം കാണിച്ചില്ലെങ്കിലും കന്നഡ, തമിഴ്, ഹിന്ദി, മറാത്ത ഭാഷകളില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങളില്‍ ദീപ്തിയെത്തിയിരുന്നു. അപ്പോഴും മലയാളം തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നെന്നും അതിനാലാണ് ഇപ്പോള്‍ ശക്തമായ വേഷത്തിലൂടെ തന്നെ തിരിച്ചുവരുന്നതെന്നും അവര്‍ വ്യക്തമാക്കി.

നീ-നയിലേത് മുടി മുറിച്ച, ശരീര ഭാഷയില്‍ മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രമായിരുന്നെങ്കില്‍ പൃഥ്വിരാജ് ചിത്രത്തില്‍ തനിക്ക് നീണ്ട മുടികളാണെന്നും അവര്‍ ട്രിവാന്‍ഡ്രം ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു. നാലാം വയസ്സുമുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന തനിക്ക് ഒരു സിനിമയിലും ഇതുവരെ നൃത്തം ചെയ്യാന്‍ ഭാഗ്യമുണ്ടായിട്ടില്ലെന്നും എന്നാല്‍ ഇതില്‍ അതുണ്ടായെന്നും അവര്‍ പറയുന്നു.

നീ-നയില്‍ തനിക്കുണ്ടായിരുന്നത് ദൈര്‍ഘ്യമേറിയ ഡയലോഗുകളായിരുന്നു. അന്ന് ഭാഷയറിയാത്ത പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാഷയറിയാമെന്നും അതിനാല്‍ തന്നെ സ്വയം ഡബ്ബ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം നീളമേറിയ ഡയലോഗുകള്‍ ഇപ്പോഴും തനിക്ക് സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

also read:പൊറിഞ്ചു മറിയം ജോസ്; ആണധികാരത്തെയും സമൂഹത്തിലെ വേര്‍തിരിവുകളെയും ചോദ്യം ചെയ്യുന്ന ജോഷി ചിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍