UPDATES

സിനിമാ വാര്‍ത്തകള്‍

ലൂസിഫറില്‍ ‘വരിക വരിക സഹജരേ..’ വികലമായി അവതരിപ്പിച്ചതിനെതിരെ ദേവരാജന്‍ സ്മാരക ട്രസ്റ്റ് പ്രതിഷേധ ഗാനാലാപനം(വീഡിയോ)

യഥാര്‍ത്ഥ ഗാനത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഗാനം ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് ആരോപണം

ഇന്ന് പുറത്തിറങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ‘വരിക വരിക സഹജരേ..’ എന്ന ഗാനം വികലമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് ദേവരാജന്‍ സ്മാരക ട്രസ്റ്റ് പ്രതിഷേധ ഗാനം ആലപിച്ചു. ശക്തിഗാഥ എന്ന സംഘമാണ് ഗാനം ആലപിച്ചത്. യഥാര്‍ത്ഥ ഗാനത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഗാനം ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് ആരോപണം. സംഗീത സംവിധായകന്‍ ദീപക് പുനരാവിഷ്‌കരിച്ചിരിക്കുന്ന ഗാനം ആലപിച്ചത് മുരളി ഗോപിയാണ്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് ദേവരാജപുരത്താണ് പ്രതിഷേധ ഗാനാലാപനം നടത്തിയത്. അംശി നാരായണ പിള്ള രചിച്ച് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ ഗാനത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ സ്വഭാവവും മാറ്റി ഓര്‍ക്കസ്ട്രേഷനില്‍ വരെ മാറ്റം വരുത്തിയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഈ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഇത് ദീപക് ദേവിന്റെ സ്ഥിരം പരിപാടിയാണെന്നും ആരുടെയെങ്കിലും ഏതെങ്കിലുമൊക്കെ പാട്ടുകള്‍ ഇത്തരത്തില്‍ നേരത്തെയും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനത്തെ വികലമാക്കുകയാണ് ചെയ്തതെന്ന് ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് ആരോപിക്കുന്നു. ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാക്കാലത്തും ജനങ്ങളുടെ പ്രിയപ്പെട്ട ഗാനമാണ്.

ഓര്‍ക്കസ്ട്രേഷനും റിപ്പീറ്റേഷനുമെല്ലാം മാറ്റി ഉപയോഗിക്കാന്‍ അനുവാദം ആവശ്യമുണ്ട്. ഇത്തരമൊരു അനുവാദം ദേവരാജന്‍ മാഷിന്റെ കുടുംബത്തില്‍ നിന്നും എടുത്തിട്ടില്ല. എന്നാല്‍ ദേവരാജന്‍ മാഷിന്റെ കുടുംബത്തെയോ ലൂസിഫര്‍ എന്ന സിനിമയെയോ ഈ വിഷയത്തില്‍ വിവാദത്തിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവരാജന്‍ സ്മാരക ട്രസ്റ്റ് വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍