UPDATES

സിനിമാ വാര്‍ത്തകള്‍

‘ദിലീപ് എ എം എം എയ്ക്ക് അഞ്ചരക്കോടി നൽകിയിട്ടില്ല’ ; മഹേഷിനെ തള്ളി സിദ്ദിഖ്

എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖിനൊപ്പം കെപിഎസി ലളിതയും പങ്കെടുത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് എ എം എം എ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ നൽകി എന്ന നടൻ മഹേഷിന്റെ വാദം തള്ളി സംഘടനയുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖ് . “മഹേഷ് പറയുന്നത് മഹേഷിന്റെ അഭിപ്രായമാണ്, എ എം എം എയുടേതല്ല, എ എം എം എയുടെ വക്താവ് ആയി ആരും മഹേഷിനെ നിയമിച്ചിട്ടില്ല. ദിലീപ് അങ്ങനെ ഒരു തുക സംഘടനയ്ക്ക് കൈ മാറിയിട്ടില്ല” സിദ്ദിഖ് പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചയ്ക്കിടെയാണ് മഹേഷ് എ.എം.എം.എ എന്ന സംഘടനയ്ക്ക് അഞ്ച് കോടി തന്നയാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ എന്ന് ചോദിച്ചത്. മഹേഷിന്റെ വെളിപ്പെടുത്തൽ നവമാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ’.എന്നായിരുന്നു മഹേഷ് ചോദിച്ചത്.

താര സംഘടന എ എം എം എ യുടെ നേതൃത്വത്തിൽ ജോഷി സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റി നിർമിച്ചത് ദിലീപ് ആയിരുന്നു.

അതെ സമയം  ദിലീപ് താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയതായി സിദ്ധിഖ് സ്ഥിരീകരിച്ചു. എഎംഎംഎയ്‌ക്കെതിരെ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവേയാണ് സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.

എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖിനൊപ്പം കെപിഎസി ലളിതയും പങ്കെടുത്തു.

‘അഞ്ചരക്കോടി തന്ന ദിലീപിനോട് താരസംഘടന വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം’?

ജഗതിയെ പുറത്താക്കിയില്ല; ഞങ്ങളെന്തിന് ദിലീപിനെ പുറത്താക്കണം?: സിദ്ദിഖ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍