UPDATES

സിനിമാ വാര്‍ത്തകള്‍

ഇനി ദിലീപ് വാദിക്കും

ബി ഉണ്ണികൃഷ്ണൻ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ബി. ഉണ്ണികൃഷ്ണനും ദിലീപും ‘നീതി ‘ എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന വര്‍ത്തകളുണ്ടായിരുന്നു. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തെ കുറിച്ച് ആദ്യം ട്വിറ്ററിലൂടെ അനൗണ്‍സ് ചെയ്തത്.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അഭിഭാഷക വേഷത്തില്‍ വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. പാസഞ്ചര്‍, മൈ ബോസ്, ടൂ ക്രണ്ടീസ്, തുടങ്ങിയ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. പ്രിയ അഭിനയിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രമാണിത്. എസ്രയും കായംകുളം കൊച്ചുണ്ണിയുമായാണ് പ്രിയയുടെ മറ്റ് ചിത്രങ്ങള്‍.

അതേസമയം വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ലുക്ക് അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍