UPDATES

സിനിമാ വാര്‍ത്തകള്‍

‘അമ്മേന്നുള്ള രണ്ടക്ഷരം എങ്കിലും നിനക്ക് വിക്കാതെ വിളിച്ചൂടെ ഡാ’: ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കീലിന്റെ രസകരമായ ടീസർ

ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ‘ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ടീസർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

46 സെക്കന്റ് മാത്രം നീണ്ടു നിൽക്കുന്ന ടീസർ ഒരു ഫൺ എന്റെർറ്റൈനറിന്റെ സൂചനയാണ് നൽകുന്നത്. അതെ സമയം നായികമാർ ആരും തന്നെ ടീസറിൽ പ്രത്യക്ഷപ്പെടുന്നില്ല.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അഭിഭാഷക വേഷത്തില്‍ വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. പാസഞ്ചര്‍, മൈ ബോസ്, ടൂ ക്രണ്ടീസ്, തുടങ്ങിയ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്.

അതേസമയം വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍