UPDATES

വീഡിയോ

‘ജീവിതത്തിൽ എല്ലാവർക്കും രക്ഷപെടാന്‍ ഒരവസരം കിട്ടും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ച് രക്ഷപെടും’; കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍

‘ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്ത് വിട്ടു. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി. ഉണ്ണി കൃഷ്ണൻ ആണ്.കൂടാതെ ആക്ഷന്‍ രംഗങ്ങളുമുളള ഒരു ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും സിനിമയെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത് .

‘ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.


പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അഭിഭാഷക വേഷത്തില്‍ വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. പാസഞ്ചര്‍, മൈ ബോസ്, ടൂ ക്രണ്ടീസ്, തുടങ്ങിയ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്.

വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍