UPDATES

സിനിമാ വാര്‍ത്തകള്‍

സൂപ്പർ ഹീറോയായി പറക്കാൻ ദിലീപ്: പറക്കും പപ്പൻ പോസ്റ്റർ പുറത്ത്

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രമാണ് ദിലീപിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം, ഈ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ പുറത്തിറങ്ങും

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആയി ദിലീപ്. ദിലീപിന്റെ ഏറ്റവും പുതിയ സിനിമ ‘പറക്കും പപ്പന്‍’നിലൂടെ ആണ് താരം ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെ നടന്‍ ദിലീപ് ആണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. നവാഗതനായ വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമാണ് പറക്കും പപ്പന്‍.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് പറക്കും പപ്പന്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രമാണ് ദിലീപിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം, ഈ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ പുറത്തിറങ്ങും .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍