UPDATES

സിനിമ

പോത്തേട്ടന്‍ ശരിക്കും സൂപ്പറാ…രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‌കാരങ്ങള്‍

മഹേഷിന്റെ പ്രതികാരം നേടിയ തിരക്കഥയ്ക്കും മികച്ച പ്രാദേശിക ഭാഷ ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ തൊണ്ടിമുതലും സ്വന്തമാക്കിയിരിക്കുന്നു

സംവിധാനം ചെയ്തത് രണ്ടുചിത്രങ്ങള്‍, രണ്ടിനും ദേശീയ പുരസ്‌കാരങ്ങള്‍. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ ശരിക്കും സൂപ്പര്‍ തന്നെ. സംവിധായകനാകാന്‍ സിനിമയിലെത്തി, നടനായി പേരെടുത്ത്, അതിനുശേഷം ശരിക്കും സംവിധായകനായി മാറിയപ്പോള്‍ ദിലീഷ് പോത്തന്‍ മലയാളത്തിന് സമ്മാനിച്ച രണ്ടു സിനിമകളും, മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും- ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാകുമ്പോള്‍, ഒന്നുകൂടി ഉറപ്പിച്ച് പറയാം, പോത്തേട്ടന്‍ ബ്രില്യന്‍സ് എന്നൊരു സാധനം ശരിക്കുമുണ്ട്.

മികച്ച മലയാള ചിത്രത്തിനും, ഒറിജനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒന്നിനു പിന്നാലെ ഒന്നെന്ന നിലയിലാണ് നേടിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥാകൃത്തായി ശ്യാം പുഷ്‌കര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തൊണ്ടിമുതലിലൂടെ ആ നേട്ടം സ്വന്തമാക്കിയത് സജീവ് പാഴൂരാണ്. മഹേഷിന്റെ പ്രതികാരത്തില്‍ നഷ്ടപ്പെട്ടുപോയത് തൊണ്ടിമുതലിലൂടെ  ഫഹദ് സ്വന്തമാക്കിയപ്പോള്‍ ദിലീഷ് പോത്തന്‍ സംഘത്തിന് അതിന് ഇരട്ടി മധുരമാകുന്നുമുണ്ട്.

അതിഭാവുകത്വങ്ങളോ സൂപ്പര്‍താര പ്രതിഭാസങ്ങളോട മൂടാത്ത, തികച്ചും നാച്വറലായ, രണ്ടു കൊച്ചു സിനിമകളായിരുന്നു മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ തനിക്ക് കിട്ടിയ മികച്ച രണ്ട് തിരക്കഥകളും, സ്വര്‍ണത്തിന് സുഗന്ധം പൂശിയെന്നോണമാണ് ഒരുക്കിയത്. ആദ്യ ചിത്രത്തില്‍ തന്നെ താന്‍ ഏതു ടൈപ്പിലുള്ള സംവിധായകനാണെന്ന് ദിലീഷിന് തെളിയിക്കാന്‍ കഴിഞ്ഞിടത്തു തന്നെയാണ് അയാളിലെ വിജയം. മഹേഷിന്റെ പ്രതികാരം ഇറങ്ങി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഇന്നും അതിലെ ഓരോ രംഗവും എടുത്ത് പ്രേക്ഷകര്‍ പോത്തേട്ടന്‍ ബ്രില്യന്‍സ് കാണിച്ചു തരികയാണ്. ഒന്നില്‍ സംഭവിച്ച അത്ഭുതമല്ല ആ ബ്രില്യന്‍സ് എന്നു തൊണ്ടിമുതലിലൂടെ ദിലീഷ് പ്രൂവ് ചെയ്തു. ശരിക്കും ബ്രില്യന്റ് തന്നെ. അതിഗംഭീരമായ രണ്ടു തിരക്കഥകള്‍ കൈയില്‍ കിട്ടയപ്പോള്‍ ഒരു കൈക്കുറ്റപ്പാടും ഉണ്ടാകാതെ അവ സിനിമയാക്കി ഒരുക്കണമെന്ന ബോധ്യം ദിലീഷ് പോത്തനെന്ന സംവിധായകനുണ്ടായിരുന്നു. ആ ചിത്രങ്ങള്‍ കാണുന്ന ഓരോരുത്തര്‍ക്കും ആ സംവിധാന മികവ് മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രധാനകഥാപാത്രങ്ങള്‍ തൊട്ട് ഒരു രംഗത്തില്‍ വരെ വന്നുപോകുന്ന അഭിനേതാക്കളുടെ തെരഞ്ഞെടുപ്പില്‍ വരെ ഒരുനോട്ടക്കുറവ് കാണിച്ചില്ല ഈ സംവിധായകന്‍. അതുകൊണ്ടാണ് മഹേഷിന്റെ പ്രതികാരത്തിലെ ആയാലും തൊണ്ടിമുതലിലെ ആയാലും ഒരു ചെറിയ കഥാപാത്രം പോലും പ്രേക്ഷകര്‍ക്കും ഏറെ പരിചിതരായി മാറുന്നത്.

സിനിമയില്‍ യുക്തി വേണോ? എന്ന ചോദ്യത്തിന് സിനിമ യഥാര്‍ത്ഥ ജീവിതങ്ങളെക്കുറിച്ചു പറയുമ്പോള്‍ യുക്തി തീര്‍ച്ചയായും വേണമെന്ന് തന്നെ പറഞ്ഞു തരുന്നവ കൂടിയായിരുന്നു ദിലീഷിന്റെ രണ്ടു സിനിമകളും. ശ്യാമും സജീവും എഴുതിവച്ചതും അയുക്തികള്‍ ഇല്ലാത്തതും അതിഭാവുകത്വങ്ങള്‍ ഇല്ലാത്തതുമായ തിരക്കഥകളായിരുന്നു. അതിന്റെ പുറത്ത് ഒരു ചലച്ചിത്രാവിഷ്‌കരണം നടത്തുമ്പോള്‍, കൊമേഴ്‌സ്യല്‍ ചേരുവകളോടല്ല, കലയോടാണ് താനും അനുഭാവം കാണിക്കേണ്ടതെന്ന് ദിലീഷിന് അറിയാമായിരുന്നു. അതയാള്‍ ഭംഗിയായി നിര്‍വഹിച്ചു. അതുകൊണ്ടാണ്, തന്റെ രണ്ടു ചിത്രങ്ങള്‍ക്കും കിട്ടിയ പുരസ്‌കാരങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥ അവകാശിയായി ദിലീഷ് പോത്തന്‍ മാറുന്നത്. പോത്തേട്ടന്‍ ശരിക്കും സൂപ്പറാ…

നായരും ചോകോനുമൊക്കെ തന്നെയാണു നമ്മളിപ്പോഴും; ജാതിക്കളിയുടെ ദൃക്‌സാക്ഷിയായി ഒരു സിനിമ

പവിത്രനും പ്രസാദും; രണ്ടും നല്ല അസല് കള്ളമ്മാരാ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍