UPDATES

സിനിമാ വാര്‍ത്തകള്‍

കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല; നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത ; വിനീത് ശ്രീനിവാസൻ

കമ്മ്യൂണിസത്തെ പറ്റി പറഞ്ഞുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്.

നവമാധ്യമങ്ങളിൽ വര്ഷങ്ങളായി പ്രചരിക്കുന്ന ഫേക്ക് പോസ്റ്ററിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് അച്ഛൻ ശ്രീനിവാസൻ പറഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്ന് വിനീത് ഫേക്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

”അച്ഛന്‍ എനിക്ക് ആദ്യം നല്‍കിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്” എന്ന് വിനീത് പറഞ്ഞതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്ററിൽ ഉള്ളത്. പോസ്റ്ററിൽ ഇരുവരുടെയും ചിത്രങ്ങളും ഉണ്ട്.

ഇത്തരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞോ, തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പലരും ചോദിച്ച് തുടങ്ങിയപ്പോഴാണ് വിനീത് പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

കമ്മ്യൂണിസത്തെ പറ്റി പറഞ്ഞുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്. അച്ഛന്‍റെ തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വിനീത് അറിയിച്ചു.

സെലിബ്രിറ്റികളുടെ പേരിൽ പ്രചരിക്കുന്ന പല പോസ്റ്ററുകളും ഇപ്പോഴും ഒർജിനൽ ആണോ വ്യാജം ആണോ എന്നറിയാതെ ഫോർവേഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവ് വന്നിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. കാരണം ശ്രീനിവാസന്റെ വ്യാജ പോസ്റ്റർ ഏതാണ്ട് ആയിരത്തോളം പേർ കുറച്ച മണിക്കൂറുകൾക്കുള്ളിൽ ഷെയർ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍