UPDATES

സിനിമാ വാര്‍ത്തകള്‍

സെപ്തംബര്‍ 28, കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം; അരുണ്‍ ഗോപി

കാണരുതെന്ന് വിളിച്ചു കൂവിയ ചാനലുകള്‍ക്കും തല്ലിപ്പൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും നന്ദി

രാമലീല എന്ന ദിലീപ് ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 2017 സെപ്തംബര്‍ 28 ന് ആയിരുന്നു രാമലീല റിലീസ് ചെയ്തതത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് വിചാരണ തടവിനു ശേഷം പുറത്തു വന്നിട്ട് ആദ്യം റിലീസ് ചെയ്ത സിനിമയായിരുന്നു രാമലീല. ദിലീപ് കേസില്‍ പെടുന്നതിനു മുമ്പ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ നടന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ വലിയ രീതിയില്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാമ ലീല ബോക്‌സ് ഓഫിസില്‍ ഹിറ്റ് ആയി മാറുകയായിരുന്നു. 50 കോടി ചിത്രം കളക്ട് ചെയ്‌തെന്നായിരുന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നത്. രാമലീലയുടെ വിജയം മുന്‍നിര്‍ത്തിയാണ് അരുണ്‍ ഗോപി, സിനിമ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ ഇങ്ങനെയൊരു പോസ്റ്റ് ഇ്ട്ടിരിക്കുന്നത്.

അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

സെപ്തംബര്‍ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്‌കരിക്കാന്‍ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്‍കിയ ഈ വിജയത്തിന് !!!
സ്‌നേഹപൂര്‍വ്വം….
അരുണ്‍ ഗോപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍