UPDATES

വീഡിയോ

‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു എന്ന് അദ്ദേഹത്തോട് ചോദിക്കൂ…’ (വീഡിയോ)

മോഹൻലാൽ ഇടപെട്ട് ശ്രീകുമാർ മേനോനെ മാറ്റിയെന്നും പത്മകുമാർ ആണ് പുതിയ സംവിധായകൻ എന്നും ചില മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു

ഒടിയൻ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ അടങ്ങുന്നില്ല. ഒടിയൻ സിനിമക്കെതിരെ നവമാധ്യമങ്ങളിൽ വ്യാപകമായ ഡീഗ്രെഡിങ് നടക്കുന്നുവെന്ന് ആരോപിച്ച സംവിധായകൻ ശ്രീകുമാർ മേനോൻ മാധ്യമങ്ങൾക്ക് നേരെയും വിമർശനങ്ങൾ ഉന്നയിച്ചു. മാസങ്ങൾക്ക് മുൻപ് ഒടിയന്റെ സംവിധായക സ്ഥാനത്ത് നിന്നും മോഹൻലാൽ ഇടപെട്ട് ശ്രീകുമാർ മേനോനെ മാറ്റിയെന്നും പത്മകുമാർ ആണ് പുതിയ സംവിധായകൻ എന്നും ചില മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ശ്രീകുമാർ മേനോൻ “പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയൻ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്തുപോയി വിമർശനം നടത്തട്ടെ” എന്ന് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു’ എന്ന് അദ്ദേഹത്തോട് ചോദിക്കൂ. ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

എന്നാൽ സംവിധായകൻ പത്മകുമാർ അഴിമുഖത്തിന്‌ നൽകിയ അഭിമുഖത്തിൽ ഒടിയന്‍ വിവാദത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു. “ഒടിയൻ തീർച്ചയായും മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു മാസ് സിനിമ ആയിരിക്കും. മോഹൻലാൽ എന്ന നടനെ പരമാവധി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമ ആയിരിക്കും ഒടിയൻ.”

വീഡിയോ കാണാം

അഭിമുഖം: എന്തായിരുന്നു ഒടിയനിലെ തന്റെ റോള്‍? സംവിധായകന്‍ എം പത്മകുമാര്‍ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍