UPDATES

സിനിമ

വിസി അഭിലാഷ്/അഭിമുഖം; ആ തീരുമാനം ഇന്ദ്രന്‍സ് ചേട്ടനും വിഷമമായി, ആളൊരുക്കം ഒഴിവാക്കിയ ജൂറിയെ തിരുത്തേണ്ടതുണ്ട്

കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേള തള്ളിയ ഒറ്റമുറി വെളിച്ചത്തിന് ചലചിത്ര അക്കാദമിയുടെ സംസ്ഥാന പുരസ്കാര ജൂറി മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കി

ഇക്കൊല്ലത്തെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘ആളൊരുക്കം’ 23ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഇത്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ‘ആളൊരുക്കം’ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് അഴിമുഖത്തോട് പറഞ്ഞു. വി സി അഭിലാഷ് സംസാരിക്കുന്നു;

മേളയില്‍ നിന്നും ചിത്രം ഒഴിവാക്കിയത് എനിക്ക് മാത്രമല്ല, ചിത്രത്തില്‍ നായക വേഷം ചെയ്ത ഇന്ദ്രന്‍സ് ചേട്ടനും വിഷമം ഉണ്ടാക്കിയിട്ടുണ്ട്. നടന് സംസ്ഥാന അവാര്‍ഡ് കിട്ടിയതുകൊണ്ട് ആ ചിത്രം മേളയില്‍ ഉള്‍പ്പെടുത്തണം എന്ന് നമുക്ക് വാദിക്കാന്‍ കഴിയില്ല. എന്നാല്‍ സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സിനിമയാണ് ആളൊരുക്കം. ഇന്ദ്രന്‍സിന് സ്റ്റാര്‍ വാല്യു ഇല്ലാത്തതുകൊണ്ടാണ് ചിത്രം കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നതും. സദുദ്ദേശത്തോടുകൂടി എടുത്ത ഈ സിനിമയെ സഹായിച്ചില്ലെങ്കില്‍ ഏത് സിനിമയെ ആണ് അവര്‍ സഹായിക്കുക? സിനിമയുടെ ക്വാളിറ്റിയാണ് നോക്കുന്നതെങ്കില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് ആളൊരുക്കം എന്നതുമോര്‍ക്കണം! മേളയില്‍ ചിത്രത്തെ ഉള്‍പ്പെടുത്താതിരിക്കാനുള്ള മാനദണ്ഡം എന്താണെന്ന് മനസിലാകുന്നുമില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഒമ്പത് സിനിമകളാണ് മലയാളത്തില്‍ നിന്നും മേളയിലേക്ക് തിരഞ്ഞെടുത്തത്. ഇത്തവണ 12 എണ്ണം ഉണ്ട്. എന്നിട്ടും ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടില്ല.

കഴിഞ്ഞ വര്‍ഷം, ഇതേ ചലചിത്രമേളയില്‍ പുറന്തള്ളിയ ഒരു ചിത്രമുണ്ടായിരുന്നു; ‘ഒറ്റമുറി വെളിച്ചം’. പക്ഷേ മേള കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതേ ചലച്ചിത്ര അക്കാദമി നിയോഗിച്ച മറ്റൊരു ജൂറി സംസ്ഥാനത്തെ ഏറ്റവും നല്ല സിനിമയായി ഒറ്റമുറി വെളിച്ചത്തെ തിരഞ്ഞെടുത്തു.

ഇത്തവണ ആളൊരുക്കം മേളയില്‍ നിന്നും ഒഴിവാക്കിയത് അക്കാദമിക്ക് പറ്റിയ വീഴ്ചയായിട്ട് എനിക്ക് തോന്നുന്നില്ല. ചലചിത്ര അക്കാദമി നിയോഗിച്ച ജൂറിക്ക് പറ്റിയ തെറ്റായാണ് എനിക്ക് തോന്നുന്നത്. ജൂറിയെ തിരുത്തേണ്ടതുണ്ട്; അഭിലാഷ് വ്യക്തമാക്കി.

23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നുമാണ് ആളൊരുക്കം എന്ന സിനിമ തഴയപ്പെട്ടത്. ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമായിരുന്നു ആളൊരുക്കം.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ 4 വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍, പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ്, അടൂര്‍ഭാസി പുരസ്‌കാരം, വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.

സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം

തിരക്കഥയിലേക്ക് കടക്കും മുമ്പ് എനിക്ക് ഇന്ദ്രന്‍സ് ചേട്ടന്റെ ഉറപ്പ് വേണമായിരുന്നു; വി സി അഭിലാഷ്/ അഭിമുഖം

നീ ഇതൊക്കെ ചെയ്യാനോ എന്ന പരിഹാസം കേട്ടവനോടാണ് ഇപ്പോള്‍ സിനിമ പറഞ്ഞിരിക്കുന്നത്; ഇന്ദ്രന്‍സ് നിങ്ങള്‍ മികച്ച നടനാണ്

വി കെ സനീഷ്‌

വി കെ സനീഷ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍