UPDATES

സിനിമാ വാര്‍ത്തകള്‍

‘ചതിക്കുന്നതാണെന്റെ സ്വഭാവം’; മോദിക്കെതിരേ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രോളുമായി ദിവ്യ സ്പന്ദന

മോദി-അംബാനി-റാഫേല്‍ ബ്ലോക്ബസ്റ്റര്‍

പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസ് എടുത്തെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ്ഡ് ആയ ചലച്ചിത്ര താരവുമായ ദിവ്യ സ്പന്ദന റഫേല്‍ വിമാന ഇടപാടില്‍ മോദിക്കെതിരേയുള്ള ആരോപണങ്ങള്‍ നിര്‍ത്തുന്നില്ല. തനിക്കെതിരേ യു പി പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതിനെതിരേ # PMChorHai എന്ന് തന്നെ മറുപടി പറഞ്ഞ ദിവ്യ ഇന്ന് പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിന്റെ ടീസറിലെ ഒരു രംഗം വച്ച് വീണ്ടും മോദിയെ ചോദ്യം ചെയ്തിരിക്കുകയാണ്. ദോഖാ സ്വഭാവ് ഹേ മേരാ( ചതിക്കുന്നതാണെന്റെ സ്വഭാവം) എന്ന് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ അമീര്‍ ഖാന്റെ കഥാപാത്രത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു ദിവ്യ. മോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനോട് പറയുന്നതായിട്ടാണ് ഇത്തരമൊരു ഡയലോഗ് ദിവ്യ ഉപയോഗിച്ചിരിക്കുന്നത്. മോദി അബാനി റാഫല്‍ ബ്ലോക് ബസ്റ്റര്‍, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ടെയ്‌ലര്‍ എന്ന ഹാഷ് ഗാഗുകളോടെയാണ് ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യക്കെതിരെ (ദിവ്യ സ്പന്ദന) യുപി പോലീസ് രാജ്യദ്രോഹ കേസ് ചുമത്തിയത്. മോദിയുടെ മെഴുക് പ്രതിമയില്‍ മോദി തന്നെ ചോര്‍ (കള്ളന്‍) എന്ന് ഹിന്ദിയില്‍ പെയിന്റ് ചെയ്യുന്ന ചിത്രമാണ് രമ്യ പോസ്റ്റ് ചെയ്തത്. ചോര്‍ പിഎം ചുപ് ഹേ (കള്ളന്‍ പ്രധാനമന്ത്രി മിണ്ടുന്നില്ല) എന്ന ഹാഷ് ടാഗിനൊപ്പമാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരു ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഐടി ആക്ടിലെ സെക്ഷന്‍ 67, സെക്ഷന്‍ 124 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്‌നൗ സ്വദേശിയായ സയിദ് റിസ്വാന്‍ അഹമ്മദ് എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ ഹെഡ് ആണ് മുന്‍ എംപിയായ രമ്യ.

‘ എനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. കാലാഹരണപ്പെട്ട ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട് , #PMChorHai ‘
എന്നായിരുന്നു കേസ് എടുത്തതിനു പിന്നാലെ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍