UPDATES

സിനിമാ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാനെ ബോളിവുഡില്‍ എത്തിച്ചത് ഈ ചിത്രങ്ങളാണ്!

മണിരത്‌നത്തിന്റെ ‘ഓ കെ കണ്‍മണി’ യിലായിരുന്നു താന്‍ ആദ്യം ദുല്‍ഖറെന്ന നടനെ ശ്രദ്ധിക്കുന്നതെന്ന് സംവിധായകന്‍

ആദ്യം മലയാളികളുടെ മനം കവരുകയും പിന്നെ തെന്നിന്ത്യയുടെ താരമാവുകയും ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ബോളീിവുഡും കീഴടക്കാന്‍ പോവുകയാണ്. റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനോടും മിഥില പല്‍ക്കറിനോടൊപ്പവുമാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് മല്ലൂസിന്റെ ഡിക്യൂ എത്തുന്നത്.

ദുല്‍ഖറിനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്ന് തോന്നിയത് താരത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടത്തിന് ശേഷമാണെന്നാണ് ഖുറാന പറയുന്നത്. മണിരത്‌നത്തിന്റെ ‘ഓ കെ കണ്‍മണി’ യിലായിരുന്നു താന്‍ ആദ്യം ദുല്‍ഖറെന്ന നടനെ ശ്രദ്ധിക്കുന്നതെന്നും പിന്നീട് അദ്ദേഹത്തിന്റെ മലയാള ചിത്രങ്ങളും കണ്ടു.തനിക്കേറ്റവും ഇഷ്ടപ്പെട്ട ദുല്‍ഖറിന്റെ ചിത്രം ചാര്‍ലിയാണെന്നും, ബാംഗ്ലൂര്‍ ഡെയ്‌സും കമ്മട്ടിപ്പാടവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്നും ഖുറാന പറയുന്നു.

ഈ ചിത്രങ്ങളൊക്കെ കാരണമാണ് താന്‍ ദുല്‍ഖറില്‍ എത്തിച്ചേര്‍ന്നത്. ബംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ഹുസൈന്‍ ദലാല്‍ അക്ഷയ് ഖുറാന എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ ആദ്യവാരത്തില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍