UPDATES

സോഷ്യൽ വയർ

‘പട്ടി ഹറാമാണ്, ഏഴു തവണ കുളിക്കണം’; വളർത്തുനായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാന് വിമർശനം

“നമ്മൾ അഞ്ചാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണോ ” ദുല്‍ഖറിനെ വിമർശങ്ങൾക്കെതിരെയും നിരവധി കമെന്റുകൾ വന്നു

വളർത്തുനായക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ദുൽഖറിനെതിരെ വിമർശനവുമായി ചിലർ. ഹണി എന്ന് പേരുള്ള തന്റെ വളർത്തുനായക്കൊപ്പമുള്ള ചിത്രമാണ്  ദുൽഖർ പങ്കുവെച്ചത്. മതവിശ്വാസം തള്ളികളഞ്ഞ് ജീവിക്കരുത്, പട്ടി ഹറാമാണ് ഏഴുതവണ കുളിക്കണം തുടങ്ങിയ പരാമർശവുമായാണ് ചിലര്‍ എത്തിയത്.

‘അറിയാവുന്നവർക്ക് മനസിലാവും ഇത് എത്ര വലിയ കാര്യമാണെന്ന്. ചെറുപ്പത്തിൽ നായകളെ കാണുന്നത് തന്നെ പേടിയായിരുന്നു. പക്ഷേ ഹണിയാണ് എന്നെ മാറ്റിയത്. സന്തോഷവതിയായ സുന്ദരിയായ കൂട്ടുകാരിയാണിവൾ’- ദുൽഖർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇസ്ലലാം മതത്തിന്റെ രീതികൾ പിന്തുടരണമെന്ന് ആവശ്യപ്പെട്ടാണ് ചിലര്‍ ഉപദേശവുമായി രംഗത്തെത്തിയത്.  ഇത്തരം കമെന്റുകളെ എതിർത്തു കൊണ്ടും,ദുൽഖർ ന് പിന്തുണയുമായും നിരവധി ആരാധകരും രംഗത്തെത്തി.


“സുഹൃത്തേ നിങ്ങൾക്ക് എന്താ കിട്ടുന്നത് ഇങ്ങനൊരു കമന്റ്‌ ഇട്ടിട്ട്. ഇതെല്ലാം ഓരോരുത്തരുടെ തികച്ചും വ്യക്‌തി പരമായ കാര്യങ്ങൾ ആണ് അതിൽ എന്തിനാണ് ആവശ്യം ഇല്ലാതെ അഭിപ്രായം പറയുന്നത്”,  “നമ്മൾ അഞ്ചാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണോ ” എന്നിങ്ങനെ വിമർശങ്ങൾക്കെതിരെയും നിരവധി കമെന്റുകൾ പോസ്റ്റിൽ വന്നു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍