UPDATES

സോഷ്യൽ വയർ

പൊലീസ് പ്രതികരിച്ചത് കാര്യമറിയാതെയെന്ന് ദുല്‍ഖര്‍: മുംബൈ പൊലീസ് പിടിച്ച പുലിവാൽ ട്വിറ്ററിൽ ചർച്ചയാകുന്നു

ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇത്രയധികം ആത്മാര്‍ത്ഥത പ്രകടിപ്പിക്കുന്ന നിങ്ങള്‍ ജീവിതത്തിലും ഇതേ പോലുള്ള കരുതലും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു സോനം പറഞ്ഞു

ദുല്‍ഖര്‍ സല്‍മാന്‍ കൈയ്യില്‍ ഫോണും പിടിച്ച് ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയിരുന്നു.സോനം കപൂര്‍ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വീഡിയോ കണ്ടതോടെ താരത്തിന് ഉപദേശവുമായി മുംബൈ പോലീസ് രംഗത്തു വന്നിരുന്നു. സോനത്തിനോട് യോജിക്കുന്നുവെന്നും സിനിമയിലായാലും ജീവിതത്തിലായാലും ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള കാര്യങ്ങളോട് യോജിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.

എന്നാല്‍ ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റിന് സോനം കപൂര്‍ മറുപടി നല്‍കയത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് വിശദീകരിക്കുകയാണ് താരം. ദുല്‍ഖര്‍ വാഹനം ഓടിക്കുകയല്ലായിരുന്നുവെന്നും ട്രക്കിന് മുകളിലുള്ള കാറിലാണ് ദുല്‍ഖര്‍ ഇരുന്നതെന്നും ചിത്രീകരണത്തിനിടെയുള്ള ഒരു രംഗമായിരുന്നു ഇതെന്നും സോനം വ്യക്തമാക്കി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇത്രയധികം ആത്മാര്‍ത്ഥത പ്രകടിപ്പിക്കുന്ന നിങ്ങള്‍ ജീവിതത്തിലും ഇതേ പോലുള്ള കരുതലും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു സോനം പറഞ്ഞത്. ഇതോടെയാണ് പോലീസിന് തങ്ങള്‍ക്ക് അമളി പറ്റിയതായി മനസ്സിലായി. പിന്നീട് വിഷയം പോലീസ്  ബുദ്ധിപരമായി കൈകാര്യം ചെയ്യുകയും ചെയ്തു. എല്ലാ മുംബൈക്കാരും സ്‌പെഷലാണെന്നും  തങ്ങള്‍ക്ക് എല്ലാവരുടെയും കാര്യത്തില്‍ കരുതലുണ്ടെന്നും നിങ്ങള്‍ സുരക്ഷിതരായിരിക്കുന്നുവെന്നും അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മുംബൈ പോലീസ് കുറിച്ചത്.

കാര്യമറിയാതെ ആണ് മുംബൈ പോലീസിന്റെ പ്രതികരണമെന്നായിരുന്നുദുല്‍ഖറിന്റെ പ്രതികരണം. കാര്‍ ഒരു ട്രക്കില്‍ ആയിരുന്നെന്നും ,ആ ട്രക്ക് ചിത്രീകരണത്തിന് വേണ്ടിയുള്ള കാമറ റിഗ് ആണ്, യഥാര്‍ത്ഥത്തില്‍ ഓടിക്കാന്‍ കഴിയില്ല എന്നായിരുന്നു ദുല്‍ഖറിന്റെ ട്വീറ്റ് .ഈ സമയത്തു എടുത്ത ഒരു വിഡിയോയും തരാം ഇതോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍