UPDATES

സിനിമ

എമ്മി 2017: പ്രിയങ്ക ചോപ്രയുടെ പേര് ‘ചോപ്പ’ യെന്ന ഉച്ചരിച്ചതിന് ട്വിറ്ററിന്റെ ശകാരം

ബിഗ് ലിറ്റില്‍ ലൈസും സാറ്റര്‍ഡേ നൈറ്റ് ലൈവുമായിരുന്നു ഇത്തവണ എമ്മിസ് അവാര്‍ഡ് വേദിയില്‍ തിളങ്ങിയ പരിപാടികള്‍. അഭിനേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ലൗറ ഡേണ്‍, അലക്‌സാണ്ടര്‍ സ്‌കാര്‍സ്ഗാര്‍ഡ് എന്നിവര്‍ക്കൊക്കെ പുരസ്‌കാരം ലഭിച്ചു.

എമ്മിസ് പുരസ്‌കാരദാനചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ നടന്‍ ആന്റണി ആന്‍ഡേഴ്‌സണിനൊപ്പം വേദിയിലെത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പേര് തെറ്റായി ഇച്ചരിച്ച അവതാരകയ്‌ക്കെതിരെ ട്വീറ്റര്‍ ശകാരം.

‘വെറൈറ്റി ടോക്ക് സീരിയസ്’ എന്ന പരിപാടിക്ക് ജോണ്‍ ഒലിവറിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇരുവരും സറ്റേജില്‍ എത്തിയപ്പോഴാണ് പ്രിയങ്കയുടെ പേര് അവതാരക ‘പ്രിയങ്ക ചോപ്പ’ എന്ന് തെറ്റായി ഉച്ചരിച്ചത്. ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ നടി ഇഡില്‍ന മെന്‍സിലിന്റെ പേര് ജോണ്‍ ട്രാവോള്‍ട്ട തെറ്റായി ഉച്ചരിച്ചതിന് സമാനമായിരുന്നു സംഭവം.

എതായാലും വിഷയം ട്വീറ്റാറികള്‍ ഏറ്റെടുക്കുകയും എമ്മിസിന്റെ ഓണ്‍ലൈനെ ഇപ്പോള്‍ നടിയുടെ പേര് ശരിയായി ഉച്ചരിക്കാന്‍ പഠിപ്പിക്കുകയുമാണ്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് കേട്ടാല്‍ പേര് ശരിയായാണോ തെറ്റായാണോ ഉച്ചരിച്ചതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ് എന്നതൊന്നും ട്വിറ്റാറികള്‍ക്ക് പ്രശ്‌നമല്ല.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പ്രിയങ്ക ചോപ്ര എമ്മിസ് പുരസ്‌കാര വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. എബിസിയുടെ ക്യുന്റാനികോ എന്ന പരിപാടിയിലെ വേഷമാണ് അവരെ ഇതിന് പ്രാപ്തമാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ടോം ഹിഡ്‌ലെസ്റ്റണുമായി ചേര്‍ന്ന് അവര്‍ ഒരു പുരസ്‌കാരം സമ്മാനിച്ചിരുന്നു.

ബിഗ് ലിറ്റില്‍ ലൈസും സാറ്റര്‍ഡേ നൈറ്റ് ലൈവുമായിരുന്നു ഇത്തവണ എമ്മിസ് അവാര്‍ഡ് വേദിയില്‍ തിളങ്ങിയ പരിപാടികള്‍. അഭിനേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ലൗറ ഡേണ്‍, അലക്‌സാണ്ടര്‍ സ്‌കാര്‍സ്ഗാര്‍ഡ് എന്നിവര്‍ക്കൊക്കെ പുരസ്‌കാരം ലഭിച്ചു. എസ്എന്‍എല്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകരിച്ച അലെക് ബാള്‍ഡ്വിനും പുരസ്‌കാരം ലഭിച്ചു.

Hey #Emmys is @priyankachopra's name REALLY that hard to pronounce? CHO-PRA !! Not "Choppa" My Nana would be so pissed right now pic.twitter.com/dPBgBne4iQ
— UrCrazyDidi (@CrazedIndianW) September 18, 2017

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍